തൃശ്ശൂരിൽ സർപ്രൈസ് സ്ഥാനാർത്ഥി, കെ. മുരളീധരൻ മത്സരിക്കും
തൃശൂർ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നിലവിൽ വടകരയിൽ നിന്ന് വിജയിച്ച കെ. മുരളീധരൻ തൃശ്ശൂരിൽ മത്സരിക്കും.
തൃശ്ശൂരിലെ സിറ്റിംഗ് എംപിയായ ടി.എൻ പ്രതാപന് നിയമസഭാ സീറ്റ് നൽകും.
വടകരയിലും അപ്രതീക്ഷിത സ്ഥാനാർത്ഥി.
പാലക്കാട് എം.എൽ.എ ഷാഫി പറമ്പിൽ വടകരയിലേക്ക് മത്സരിക്കാൻ എത്തും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാഹുൽ ഗാന്ധി വയനാട്ടിൽ തന്നെ മത്സരിക്കും.
നിസ്സാരനായ തന്നെ വളർത്തിയത് കോൺഗ്രസ് പാർട്ടിയാണെന്നും, പാർട്ടി എന്തുപറഞ്ഞാലും താൻ അനുസരിക്കുമെന്നും ടി. എൻ പ്രതാപന്റെ പ്രതികരണം. തൃശ്ശൂരിൽ ആരു മത്സരിച്ചാലും താൻ ഒപ്പം ഉണ്ടാകുമെന്നും ടി.എൻ പ്രതാപൻ പറഞ്ഞു. ചുവരെഴുതിയതും, പോസ്റ്ററുകൾ ഒട്ടിച്ചതും സ്വാഭാവികമാണെന്നും പ്രതാപൻ.
കണ്ണൂരിൽ കെ. സുധാകരനും, ആലപ്പുഴയിൽ കെ.സി വേണുഗോപാലും മത്സരിക്കുവാൻ എത്തും.
സ്ഥാനാർത്ഥിത്വം സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണെന്നും കോൺഗ്രസ് നേതൃത്വം.
Third Eye News Live
0