തൃക്കാക്കരയില്‍ പരിക്കേറ്റ രണ്ടരവയസ്സുകാരിയെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും; തുടര്‍ചികിത്സ തിരുവനന്തപുരം ശ്രീചിത്രയില്‍
സ്വന്തം ലേഖകൻ
കൊച്ചി: തൃക്കാക്കരയില്‍ പരിക്കേറ്റ രണ്ടരവയസ്സുകാരിയെ ഇന്ന് കോലഞ്ചേരിയിലെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യും.
കുട്ടിയുടെ തുടര്‍ചികിത്സ തിരുവനന്തപുരം ശ്രീചിത്രയില്‍ വച്ചു നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുട്ടിയുടെ പിതാവിന്റെ ആവശ്യം പരിഗണിച്ചാണ് ശിശുക്ഷേമസമിതിയുടെ തീരുമാനം. കുഞ്ഞിന്റെ മേല്‍നോട്ടം ഇതിനായി തിരുവനന്തപുരം ശിശുക്ഷേമസമിതിക്ക് കൈമാറിയിട്ടുണ്ട്.
കുഞ്ഞിന്റെ പരിക്കേറ്റ ഇടതുകൈയുടെ സര്‍ജറി വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. കുട്ടി ആഹാരം കഴിക്കുന്നുണ്ടെങ്കിലും സംസാര ശേഷി വീണ്ടെടുത്തിട്ടില്ല. ഇതിന് കൂടുതല്‍ സമയം വേണ്ടി വന്നേക്കാമെന്നാണ് കോലഞ്ചേരി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറയുന്നത്.
Third Eye News Live
0