play-sharp-fill
ചികിത്സതേടി കുണ്ടറ താലൂക്ക് ആശുപത്രിയിലെത്തിയവർ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഡ്യൂട്ടി ഡോക്ടറെ അസഭ്യം പറയുകയും ചെയ്തു  ; മൂന്ന് പേർ അറസ്റ്റിൽ

ചികിത്സതേടി കുണ്ടറ താലൂക്ക് ആശുപത്രിയിലെത്തിയവർ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഡ്യൂട്ടി ഡോക്ടറെ അസഭ്യം പറയുകയും ചെയ്തു ; മൂന്ന് പേർ അറസ്റ്റിൽ

കുണ്ടറ: താലൂക്ക് ആശുപത്രിയില്‍ കയറി ഡ്യൂട്ടി ഡോക്ടറെ അസഭ്യം പറഞ്ഞ കേസില്‍ മൂന്നുപേർ അറസ്റ്റില്‍.

പേരയം പടപ്പക്കര മുനമ്ബത്ത് കിഴക്കതില്‍ അനില്‍ (44), കാഞ്ഞിരകോട് ജിജി ഭവനില്‍ സുരേഷ് (49), മുളവന ആദിഷ് നിവാസില്‍ സുനില്‍ (52), എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ജനുവരി 27ന് രാത്രിയായിരുന്നു സംഭവം. മുറിവേറ്റ് വന്ന സുനിലും സുരേഷും തമ്മില്‍ ആശുപത്രിക്ക് ഉള്ളില്‍ വാക്ക് തർക്കം ഉണ്ടാവുകയും അടിപിടിയില്‍ കലാശിക്കുകയും ചെയ്യുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കത്രികകള്‍ എടുത്ത് പരസ്പരം കുത്താൻ ശ്രമിച്ചത് തടയാൻ ശ്രമിച്ച ഡ്യൂട്ടി ഡോക്ടറെയും നഴ്സിനെയും അസഭ്യം പറയുകയും കാഷ്വാലിറ്റി ഉപകരണങ്ങള്‍ തകർക്കുകയും ചെയ്തു. ഇതേസമയം അനില്‍ ചികിത്സ മുറിയുടെ കതക് ചവിട്ട് തുറന്ന് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ജീവനക്കാരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു എന്നാണ് കേസ്.

കുണ്ടറ എസ്.എച്ച്‌.ഒ.വി. അനില്‍കുമാറിന്‍റെ നേതൃത്വത്തില്‍ എസ്.ഐ.മാരായ പി. കെ. പ്രദീപ്, ശ്യാമ കുമാരി, ബിൻസ് രാജ്, സി.പി.ഒമാരായ കൃഷ്ണദാസ്, മെർവിൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.