പെട്രോൾ പമ്പ് ജീവനക്കാരനെ മർദ്ദിച്ച് 16,500 രൂപ കവർന്നു ; സംഭവത്തിൽ മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ
സ്വന്തം ലേഖകൻ
മലപ്പുറം: പൊന്നാനിയിൽ പെട്രോൾ പമ്പ് ജീവനക്കാരനെ മർദ്ദിച്ച് പണം കവർന്ന സംഭവത്തിൽ മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ. പെരുമ്പടപ്പിലെ പിഎൻഎം ഫ്യൂവൽസിൽ ഇന്ന് പുലർച്ചെയാണ് സംഭവം.
ബൈക്കിലെത്തിയ മൂന്നംഗ സംഘം ജീവനക്കാരനെ മർദ്ദിച്ച് പമ്പിലുണ്ടായിരുന്ന 16,500 രൂപയുമായി കടക്കുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഘത്തിലെ ഒരാൾ ജീവനക്കാരന്റെ അടുത്തേക്കു വന്ന് ചവിട്ടി വീഴ്ത്തുന്നത് ദൃശ്യങ്ങളിൽ കാണാം. മറ്റു ജീവനക്കാരെത്തി പ്രതികളെ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും കടന്നു കളഞ്ഞു. പിന്നാലെയാണ് പൊലീസ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്.
Third Eye News Live
0