യുവാവിനെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ച് സ്വർണമാലയും 5,000 രൂപയും ഒന്നര ലക്ഷത്തോളം രൂപ വിലമതിക്കുന്ന മൊബൈൽ ഫോണും കവർന്നു; കേസിൽ രണ്ട് യുവതികൾ ഉൾപ്പെടെ മൂന്നുപേർ പോലീസിന്റെ പിടിയിൽ

Spread the love

തൃപ്രയാർ: യുവാവിനെ വിളിച്ചുവരുത്തി ലോഡ്ജ് മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ച് പണവും മൊബൈൽ ഫോണും മാലയും കവർന്ന മൂന്നംഗ സംഘം വലപ്പാട് പോലീസിന്റെ പിടിയിൽ.

വലപ്പാട് ബീച്ചിൽ ഹിമ (25), കരയാമുട്ടത്ത് ചിക്കവയലിൽ സ്വാതി (28), ചാമക്കാലയിൽ ഷിബിൻ നൗഷാദ് (25) എന്നിവരാണ് പിടിയിലായത്.

ഡിസംബർ 23ന് രാത്രി ഒമ്പതോടെ നാട്ടിക ബീച്ചിൽ താമസിക്കുന്ന യുവാവിനെ തൃപ്രയാറുള്ള ലോഡ്ജ് മുറിയിലേക്ക് വിളിച്ചുവരുത്തി മുറിയിൽ പൂട്ടിയിട്ട് മർദ്ദിക്കുകയും 5,000 രൂപയും ഒന്നര ലക്ഷത്തോളം രൂപ വിലമതിക്കുന്ന മൊബൈൽ ഫോണും കഴുത്തിലണിഞ്ഞിരുന്ന മാലയും തട്ടിയെടുക്കുകയായിരുന്നു. ശേഷം പുറത്തുപോയ പ്രതികളെ പിന്തുടർന്ന് കവർന്ന സാധനങ്ങൾ തിരിച്ചുചോദിച്ച യുവാവിനെ വീണ്ടും മർദ്ദിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്വേഷണസംഘത്തിൽ എസ്.എച്ച്.ഒ എം.കെ. രമേശ്, എസ്.ഐ എബിൻ, എ.എസ്.ഐ റംല, സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ പ്രബിൻ, മനോജ്, സുമി എന്നിവരാണുണ്ടായിരുന്നത്.