തോമസ് ചാഴികാടന്റെ വിജയം ഉറപ്പിക്കുന്നതിന് യുവജന കൺവെൻഷൻ
വൈക്കം :ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ വിജയം ഉറപ്പിക്കുന്നതിനായി ടി വി പുരം കവലയിൽ യുവജന കൺവെൻഷൻ ചേർന്നു.
ടി വി പുരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേർന്ന യുവജന കൺവെൻഷൻ ഡിവൈഎഫ്ഐ കേന്ദ്ര എക്സിക്യൂട്ടീവ് അംഗം ജെയ്ക് സി തോമസ് ഉദ്ഘാടനം ചെയ്തു. എ ഐ വൈ എഫ് ജില്ലാ കമ്മിറ്റി അംഗം വി ടി മനീഷ് അധ്യക്ഷനായി.
എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗം പി ആർ ശരത് കുമാർ, യൂത്ത് ഫ്രണ്ട് ജില്ലാ എക്സിക്യൂട്ടീവ് അംഗം അനീഷ് തോമസ്, ടി വി പുരം പഞ്ചായത്ത് പ്രസിഡന്റ് ശ്രീജി ഷാജി, എ ഐ വൈ എഫ് മണ്ഡലം പ്രസിഡന്റ് പി വി സോണിഷ്, ഡിവൈഎഫ്ഐ ബ്ലോക്ക് ജോയിന്റ് സെക്രട്ടറിമാരായ കെ
Whatsapp Group 1 | Whatsapp Group 2 |Telegram Group
എം കണ്ണൻ,അലീന റെജി, ബ്ലോക്ക് സെക്രട്ടറിയേറ്റ് അംഗം സിബി ബാബു, എഐവൈഎഫ് മണ്ഡലം കമ്മിറ്റി അംഗം എം എസ് അനൂപ് കുമാർ എന്നിവർ സംസാരിച്ചു.
ഡിവൈഎഫ്ഐ മേഖല സെക്രട്ടറി പി ജെ വിനീഷ് സ്വാഗതവും എഐവൈഎഫ് മണ്ഡലം ജോയിന്റ് സെക്രട്ടറി എ കെ അഖിൽ നന്ദിയും പറഞ്ഞു.