play-sharp-fill
വീട്ടിലെ വോട്ട് ചെയ്ത് മിനിറ്റുകള്‍ക്കകം തോടനാല്‍ സ്വദേശിയായ വൃദ്ധൻ മരിച്ചു

വീട്ടിലെ വോട്ട് ചെയ്ത് മിനിറ്റുകള്‍ക്കകം തോടനാല്‍ സ്വദേശിയായ വൃദ്ധൻ മരിച്ചു

സ്വന്തം ലേഖകൻ

തോടനാല്‍ : ലോക്‌സഭ തിരഞ്ഞെടുപ്പിലെ സമ്മതിദാനാവകാശം വിനയോഗിച്ച്‌ മിനിറ്റുകള്‍ക്കകം വൃദ്ധൻ മരിച്ചു. കൊച്ചുകൊട്ടാരം മനക്കുന്ന് എറയണ്ണൂർ എ.കെ.രാമൻ നായർ (99) ആണ് മരിച്ചത്.

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ ഉച്ചയ്ക്ക് 12.30 ഓടെയാണ് വോട്ട് ചെയ്ത്. 15 മിനിട്ടിനകം മരണം സംഭവിച്ചതായി കൂടെ താമസിക്കുന്ന കൊച്ചുമകൻ ദയൻ പറഞ്ഞു. വാർദ്ധക്യസഹജമായ അസുഖത്താല്‍ അവശനായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാര്യ : പരേതയായ സരോജിനിയമ്മ. മനക്കുന്ന് എള്ളംപ്ലാക്കല്‍ കുടുംബാംഗം. മകള്‍ :പരേതയായ തങ്കമണി പുരുഷോത്തമൻ. സംസ്‌കാരം ഇന്ന് രാവിലെ 10 ന് എറയണ്ണൂർ തറവാട് വീട്ടുവളപ്പില്‍.