മുഖ്യമന്ത്രിയുടെ അഡിഷനല്‍ പ്രൈവറ്റ് സെക്രട്ടറി രതീഷ് കാളിയാടന്റെ പിഎച്ച്ഡി പ്രബന്ധം യുജിസി ചട്ടപ്രകാരം ഏറ്റവും ഗുരുതര നിലയിലുള്ള കോപ്പിയടിയെന്ന് ആരോപണവുമായി കെഎസ്‌യു ; താൻ മുഖ്യമന്ത്രിയുടെ അക്കാദമിക് ഉപദേശകനല്ല, പിഎച്ച്ഡി പ്രബന്ധം കോപ്പിയടിയാണെന്ന പ്രചാരണം സ്വഭാവഹത്യ ചെയ്യാൻ ഉദ്ദേശിച്ചുള്ള കല്ലുവച്ച നുണ ; സമൂഹ മാധ്യമ കുറിപ്പുമായി രതീഷ് കാളിയാടൻ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡിഷനല്‍ പ്രൈവറ്റ് സെക്രട്ടറി രതീഷ് കാളിയാടന്റെ പിഎച്ച്ഡി പ്രബന്ധം യുജിസി ചട്ടപ്രകാരം ഏറ്റവും ഗുരുതര നിലയിലുള്ള കോപ്പിയടിയെന്ന് ആരോപണം. രതീഷ് കാളിയാടന്റെ പിഎച്ച്ഡി പ്രബന്ധത്തിൽ 60 ശതമാനത്തിനു മുകളിലുള്ള കാര്യങ്ങളും മറ്റെവിടെ നിന്നോ പകർത്തിയതാണെന്നാണ് ആരോപണം.
അങ്ങനെ പകർത്തുന്നതിനെ ഏറ്റവും ഗുരുതരമായി പരിഗണിക്കുന്ന ലെവൽ 3 കോപ്പിയടിയായാണ് പരിഗണിക്കുന്നത്. അതു സംബന്ധിച്ചുള്ള കാര്യങ്ങൾ സർവകലാശാലയും സ്ഥിരീകരിച്ചാൽ പ്രബന്ധം പിൻവലിക്കണമെന്നാണു യുജിസി ചട്ടം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മാത്രമല്ല അധ്യാപക ജോലിയുണ്ടെങ്കിൽ അതിൽ നിന്നു പുറത്താകും. എന്നാൽ ഗവേഷണ പ്രബന്ധം സ്വന്തമായി തയാറാക്കിയതാണെന്നും പകർത്തിയതല്ലെന്നും ഗവേഷകൻ തന്നെ സത്യവാങ്മൂലം നൽകിയിട്ടുണ്ട്. കോപ്പിയടി തെളിഞ്ഞാൽ സർവകലാശാലയ്ക്കു വഞ്ചനക്കുറ്റത്തിനു നിയമ നടപടിയും സ്വീകരിക്കാം.
എന്നാൽ പിഎച്ച്ഡി പ്രബന്ധം കോപ്പിയടിയാണെന്ന പ്രചാരണം സ്വഭാവഹത്യ ചെയ്യാൻ ഉദ്ദേശിച്ചുള്ള കല്ലുവച്ച നുണയാണെന്നു പറഞ്ഞ് രതീഷ് കാളിയാടൻ രംഗത്ത്.
താൻ മുഖ്യമന്ത്രിയുടെ അക്കാദമിക് ഉപദേശകനല്ലെന്ന് ഓപ്പൺ സ്കൂൾ സംവിധാനമായ സ്കോൾ കേരളയുടെ മുൻ എക്സിക്യൂട്ടീവ് ഡയറക്ടറും പൊതു വിദ്യാഭ്യാസ പുനരുജ്ജീവന യജ്ഞത്തിലെ വിദ്യാഭ്യാസ വിദഗ്ധനുമായിരുന്ന അദ്ദേഹം സമൂഹ മാധ്യമ കുറിപ്പിലാണ് കാര്യം വ്യക്തമാക്കിയത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണൽ പ്രൈവെറ്റ് സെക്രട്ടറി രതീഷ് കാളിയാടന്റെ പിഎച്ച്ഡി പ്രബന്ധം മുഴുവൻ കോപ്പിയടിയാണെന്നായിരുന്നു കെഎസ്‌യുവിന്റെ ആരോപണം.
പ്രബന്ധത്തിന്റെ 60 ശതമാനത്തിന് മുകളിലും മറ്റെവിടെ നിന്നെങ്കിലും കോപ്പിയടിച്ചിട്ടുണ്ടെന്നും ഇതിനെ ലവൽ 3 കോപ്പിയടി ആയാണ് കണക്കാക്കുന്നഎന്നുമായിരുന്നു ആരോപണം. ഇത് സംബന്ധിച്ച് കെ എസ്‍യു പരാതിയും നൽകിയിരുന്നു.
എംജി സർവകലാശാല വിദ്യാർത്ഥിയായിരുന്നു രതീഷ്. അസം സർവകലാശാലയിലാണ് രതീഷ് ഗവേഷണത്തിന് രജിസ്റ്റർ ചെയ്തത്. അവിടുത്തെ വിദഗ്ധർ പരിശോധിച്ച ശേഷമാണ് പിഎച്ച്ഡി നൽകിയത് എന്നാണ് രതീഷ് പറയുന്നത്.
എന്നാൽ രതീഷിന്റെ സുഹൃത്ത് ആർ.വി.രാജേഷ് മൈസൂർ സർവകലാശാലയിൽ പിഎച്ച്ഡിക്കായി സമർപ്പിച്ച പ്രബന്ധത്തിൽ നിന്ന് കോപ്പിയടിച്ചതാണ് ഇത് എന്നാണ് ആരോപണം.