ഇത്തവണ നടക്കുന്നത് രാജ്യത്തിന്റെ ഭാവി തീരുമാനിക്കുന്ന തെരഞ്ഞെടുപ്പ്; ജോസ് കെ മാണി എംപി
കോട്ടയം : രാജ്യത്ത് ഇനി നടക്കാന്‍ പോകുന്നത് തെരഞ്ഞെടുപ്പ് നടക്കുമോ എന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി എംപി. കോട്ടയത്ത് കേരള ലോയേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യം ഏറ്റവും വലിയ വെല്ലുവിളി നേരിടുന്ന കാലഘട്ടമാണ് ഇത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ജനങ്ങള്‍ ഇന്ന് ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. ഈ സാഹചര്യത്തില്‍ കോട്ടയത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടന്‍ വിജയിക്കേണ്ടത് ജനാധിപത്യത്തിന്റെ ആവശ്യമാണെന്നും അദേഹം പറഞ്ഞു.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടനും കണ്‍വന്‍ഷനില്‍ പങ്കെടുത്തു. സ്ഥാനാര്‍ത്ഥിക്ക് കണ്‍വന്‍ഷനില്‍ സ്വീകരണം നല്‍കി. കേരള ലോയേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വക്കേറ്റ് ജോസഫ് ജോണ്‍ അധ്യക്ഷതവഹിച്ച സമ്മേളനത്തില്‍ ജോബ് മൈക്കിള്‍ എംഎല്‍എ, കേരള കോണ്‍ഗ്രസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്, ജില്ലാ പ്രസിഡന്റ് പ്രൊഫ ലോപ്പസ് മാത്യു, അഡ്വ. ജസ്റ്റിന്‍ ജേക്കബ്, അഡ്വ. ജോസ് ടോം, അഡ്വ. മുഹമ്മദ് ഇക്ബാല്‍, വിജി എം തോമസ്, അഡ്വ. സണ്ണി ചാത്തുകുളം, അഡ്വ. എം എം മാത്യു, അഡ്വ. ജോബി ജോസഫ്, അഡ്വ. കുഞ്ചെറിയാ, അഡ്വ. ജഗലാല്‍, അഡ്വ. റോയിസ് ചിറയില്‍, അഡ്വ. സിറിയക് കുര്യന്‍, അഡ്വ. ടോം ജോസ്, അഡ്വ. ബോബി ജോണ്‍, അഡ്വ. സോണി ജെ മാത്യു, അഡ്വ. ബിജു ഇളംതുരുത്തിയില്‍, അഡ്വ. സിബി വെട്ടൂര്‍, അഡ്വ. തോമസ് കുര്യന്‍ എന്നിവര്‍ സംസാരിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group