
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ സ്വര്‍ണ്ണ കൊള്ളയ്ക്ക് പിന്നില്‍ ‘ഡൈമണ്ട്’ സംഘമെന്ന നിഗമനം ശക്തമാകുന്നു.
സ്വര്‍ണ്ണ കൊളളയില്‍ അറസ്റ്റിലായ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസറുടെ ആദ്യ ഭാര്യയുടെ കൊലപാതകമാണ് ‘ഡൈമണ്ട്’ സംഘത്തെ കൂട്ടിയോജിപ്പിച്ചത്. ഒരു വക്കീലിന്റെ സ്വാധീന കരുത്തിലാണ് ഇതെല്ലാം സംഭവിച്ചത്. 2012ലാണ് ‘ഡൈമണ്ട്’ സംഘം തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ കൈപ്പിടിയില്‍ ഒതുക്കുന്നത്. സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ ശബരിമല ദേവസ്വം മുന്‍ എക്സിക്യൂട്ടീവ് ഓഫിസര്‍ ഡി.സുധീഷ് കുമാറിന്റെ ആദ്യ ഭാര്യയുടെ മരണം അതിദൂരഹമാണ്.
തിരുവിതാംകൂര്‍ദേവസ്വം ബോര്‍ഡില്‍ പോലും അന്ന് ഇതൊരു കൊലപാതകമെന്നായിരുന്നു പ്രചരിച്ചത്. ഇതു സംബന്ധിച്ച് കോട്ടയം വെസ്റ്റ് പൊലീസ് നടത്തിയ അന്വേഷണം അടക്കം അട്ടിമറിക്കപ്പെട്ടു. ഈ സമയത്ത് ‘ഡൈമണ്ട് ഗ്യാംഗിലെ’ ഒരു പ്രധാനിയും കോട്ടയത്തായിരുന്നു ജോലി നോക്കിയിരുന്നത്. 2012 ഓടെ ഇയാള്‍ ബോര്‍ഡ് അസ്ഥാനത്ത് എത്തി. അതോടെ ഈ സംഘം ശക്തരായി. കൊടിമരത്തില്‍ നിറംമങ്ങലുണ്ടായി. ഇതിന് പിന്നാലെ അത് പൂശാനും ശ്രമം നടന്നു. ബോര്‍ഡ് അറിയാതെ ദേവപ്രശ്‌നം ശബരിമലയില്‍ സംഭവിച്ചു.
ഏറ്റുമാനൂരിലും വിവാദങ്ങളുണ്ടായി. ഈ സംഘത്തില്‍ സുധീഷ് കുമാറും മുരാരി ബാബുവുമെല്ലാം ഉണ്ടായിരുന്നു. വക്കീലിന്റെ സ്വാധീനത്തിലാണ് ഇവരെല്ലാം താക്കോല്‍ സ്ഥാനങ്ങളിലെത്തിയത്. ദേവസ്വം ബോര്‍ഡിന്റെ നന്തന്‍കോട്ടെ ആസ്ഥാനത്തെ പ്രധാന തീരുമാനങ്ങളെല്ലാം 2012ന് ശേഷം ഉണ്ടായത് ഈ സംഘത്തിന്റെ ഗൂഡാലോചനയില്‍ നിന്നാണെന്നാണ് ആരോപണം.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ താക്കോല്‍ സ്ഥാനങ്ങളില്‍ ആരും ഒരു കൊല്ലത്തില്‍ കൂടുതല്‍ ഇരിക്കാറില്ല. എന്നാല്‍ ഒരു വിരുതന്‍ ആറു കൊല്ലം ഒരു കസേരയില്‍ ഇരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇക്കാലത്ത് തൊടുപുഴയിലെ സദ്യാലയം ഇല്ലാത്ത ക്ഷേത്രത്തിന് കസേര പോലും വാങ്ങി. ഇതിന് പിന്നില്‍ വലിയ അഴിമതിയുണ്ടെന്ന് വിജിലന്‍സ് എസ് പി റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. അയ്മനത്തെ ദേവസ്വം ബോര്‍ഡിലെ ഉദ്യോഗസ്ഥന്റെ വിളിപ്പേരായിരുന്നു ഡൈമണ്ട്. ഈ ഡൈമണ്ട് പറയും പോലെ എല്ലാ കാര്യവും നടത്തി കൊടുത്തത് 2012ല്‍ ബോര്‍ഡ് ആസ്ഥാനത്ത് പ്രധാന ചുമതലയില്‍ എത്തിയ പൊതുമരാമത്തുകാരനായിരുന്നു. ഇയാള്‍ക്ക് വേണ്ടി പുതിയ വകുപ്പു പോലും അന്നുണ്ടാക്കി. ഇതിന്റെ മറവിലായിരുന്നു കസേര വാങ്ങല്‍ കുംഭകോണം. ദേവസ്വം സ്വത്തുക്കള്‍ സംരക്ഷിക്കാനും ഇയാള്‍ ഒന്നും ചെയ്തില്ല.
അങ്ങനെ പതിനായിര കണക്കിന് ഭൂമി പലരും കൊണ്ടു പോയി. രണ്ടു വിജിലന്‍സ് കേസുകളുണ്ടായിരുന്നു. രണ്ടും വക്കീല്‍ പ്രമുഖന്റെ പിന്തുണയില്‍ ഒഴിവാക്കുകയും ചെയ്തു. അങ്ങനെ എല്ലാം ക്ലീനാക്കി വിരമിക്കുകയും ചെയ്തു. 2018-19ല്‍ ശബരിമലയില്‍ നടന്ന എല്ലാ കൊള്ളകളിലും ഈ ഉദ്യോഗസ്ഥന്റെ അറിവോ സമ്മതമോ ഉണ്ടായിരുന്നു. ‘ഡൈമണ്ട്’ എന്ന അപനാമാധാരിയുടെ സ്വന്തം കൂട്ടാളിയായിരുന്നു ഇയാള്‍. സുധീഷ് കുമാറിന്റെ ഭാര്യയുടെ കൊലക്കേസ് നേരെ ചൊവ്വേ അന്വേഷിച്ചിരുന്നുവെങ്കില്‍ ഇയാള്‍ അന്ന് തന്നെ അകത്താകുമായിരുന്നുവെന്നതാണ് വസ്തുത.
ഏതായാലും കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ സുധീഷ് കുമാറിന്റെ ഭാര്യയുടെ മരണത്തിലെ പഴയ കേസിനെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം വിവരം തേടിയിട്ടുണ്ട്. അന്ന് അയ്മനത്തുണ്ടായിരുന്ന ദേവസ്വം മാഫിയയ്ക്ക് സ്വര്‍ണ്ണ കടത്തില്‍ പങ്കുണ്ടോ എന്നാണ് ഇപ്പോഴത്തെ പരിശോധന. അയ്മനം പരിപ്പ് ദേവസ്വത്തില്‍ 1988-89 വര്‍ഷത്തില്‍ സുധീഷ് സബ് ഗ്രൂപ്പ് ഓഫിസര്‍ ആയി ജോലി നോക്കുമ്ബോഴാണ് ആദ്യ ഭാര്യയുടെ മരണം. വാടകവീടിനു സമീപം തോട്ടിലെ കുളിക്കടവിന്റെ കരയില്‍ ഭാര്യയെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. പ്രതികളില്‍ രണ്ടു പേരും, സംഭവത്തിനു ദൃക്സാക്ഷിയായിരുന്ന ദേവസ്വം ബോര്‍ഡ് ജീവനക്കാരനും പിന്നീട് ദുരൂഹസാഹചര്യത്തില്‍ മരിച്ചു. സുധീഷിന്റെ സുഹൃത്തായിരുന്ന ഒരു പൊലീസുകാരനും മകനും കേസില്‍ ഉള്‍പ്പെട്ടിരുന്നുവെന്നാണ് സൂചന. ഈ കേസിലും ദേവസ്വം ബോര്‍ഡിലെ പൊതുമരാമത്തില്‍ അന്ന് ഓവര്‍സീയറായിരുന്നു ആള്‍ക്കും പങ്കുണ്ടെന്നത് പകല്‍ പോലെ വ്യക്തമായിരുന്നു. പക്ഷേ സ്വാധീനം കാരണം അതിലേക്ക് അന്വേഷണം എത്തിയില്ല. സിപിഎമ്മുമായി ചേര്‍ന്നു നില്‍ക്കുന്ന വ്യക്തിയാണ് സുധീഷ് കുമാര്‍. അടൂരില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായി പോലും സുധീഷിനെ പരിഗണിച്ചിരുന്നു.
ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥനായിരുന്ന ഡൈമണ്ട് എന്ന അപരനാമമുള്ള വ്യക്തിയുടെ അടുത്ത സുഹൃത്തായിരുന്നു ആദ്യ ഭാര്യയുടെ മരണ സമയത്ത് സൂധീഷ് കുമാര്‍. ആ സമയത്ത് അയ്മനത്ത് സുധീഷ് കുമാറിന്റെ വീട് കേന്ദ്രീകരിച്ച് ചില സംവിധാനങ്ങളുണ്ടായിരുന്നു. ഈ വീട്ടിലെ പ്രശ്നമാണ് ഭാര്യയുടെ മരണത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. പല നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും ഈ വീട്ടില്‍ നടന്നിരുന്നു. ഇതിനിടെയില്‍ പെട്ടു പോയ ഭാര്യയെ ചിലര്‍ കൊലപ്പെടുത്തുകയായിരുന്നു. പക്ഷേ സ്വാധീനത്തില്‍ കേസൊന്നും എത്താതെ പോവുകയും ചെയ്തു. ഇതിന് ശേഷം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ‘അയ്മനം’ ഗ്രൂപ്പ് പിടിമുറുക്കി. ഈ അയ്മനം ഗ്രൂപ്പില്‍ പെട്ട ചുരുക്കം ചില പൊതുമരാമത്ത് ജീവനക്കാരില്‍ ഒരാളാണ് 2012ല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആസ്ഥാനത്ത് നിര്‍ണ്ണായക ചുമതലയില്‍ എത്തിയത്. ഇതിന് പിന്നിലും ഇടതു രാഷ്ട്രീയത്തിന്റെ സ്വാധീനം വ്യക്തമാണ്.
തിരുവിതാംകൂര്‍ ക്ഷേത്രങ്ങളിലെ ഒന്നിലധികം കൊടിമരം വിവാദത്തില്‍ പെട്ട ഉദ്യോഗസ്ഥനാണ് ഡൈമണ്ട് എന്ന് ദേവസ്വം ബോര്‍ഡില്‍ വിളിപ്പേരുള്ള വ്യക്തി. ശബരിമലയിലെ കൊടിമരത്തെ ആദ്യം നോട്ടമിട്ടതും ഈ ഉദ്യോഗസ്ഥനാണ്. ഈ ഉദ്യോഗസ്ഥനുമായി സുധീഷ് കുമാര്‍ അടുക്കുന്നത് അയ്മനത്ത് ജോലി ചെയ്യുമ്ബോഴാണ്. ഈ കളങ്കിത വ്യക്തിത്വം ശബരിമലയിലും ജോലി നോക്കി. അന്ന് ദേവസ്വം ബോര്‍ഡ് അറിയാതെ പലതും സന്നിധാനത്ത് നടത്തി. പോലീസില്‍ നിന്നും വിരമിച്ച് ഡിവൈഎസ്പിയായ ഒരു വ്യക്തിയും അന്ന് ഇതിന്റെ എല്ലാം ഭാഗമായി. ലെയ്സണ്‍ ഓഫീസറായി ശമ്ബളമില്ലാ ജോലി നോക്കിയ ഈ ഉദ്യോഗസ്ഥനെ അന്ന് ദേവസ്വം ബോര്‍ഡ് മാറ്റുകയും ചെയ്തു.
ബോര്‍ഡ് അറിയാതെ പലതും സന്നിധാനത്ത് നിന്ന് മാറ്റാന്‍ ഗൂഡാലോചന നടത്തിയ ദേവസ്വം ഉദ്യോഗസ്ഥനെതിരേയും നടപടി വന്നു. അന്ന് പുറത്താക്കാനായിരുന്നു തീരുമാനം. എന്നാല്‍ ഇയാള്‍ സര്‍വ്വീസില്‍ തിരിച്ചെത്തി. ഇതിന് പിന്നിലും പൊതുമരാമത്തിലെ ഉദ്യോഗസ്ഥന് പങ്കുണ്ടായിരുന്നു. സ്വര്‍ണ്ണ കൊള്ളയിലും ഈ ലോബിയ്ക്ക് വലിയ പങ്കുണ്ട്. ഈ ഉദ്യോഗസ്ഥനും സുധീഷ് കുമാറുമായുള്ള അടുപ്പത്തിലേക്കും അന്വേഷണം നീളുകയാണ്. എന്‍ വാസു അടക്കമുള്ളവരുമായി ഈ ഉദ്യോഗസ്ഥനും ബന്ധമുണ്ട്. സിപിഎമ്മിന്റെ അതിവിശ്വസ്തനായി അറിയപ്പെടുന്ന വക്കീലിന്റെ അടുത്ത അനുയായിയുമാണ് ഇദ്ദേഹം. എകെജി സെന്ററുമായി അടുപ്പമുള്ള ഈ വക്കീല്‍ പക്ഷേ ശബരിമയിലെ സാമ്ബത്തിക തട്ടിപ്പുകള്‍ക്കൊന്നും കൂട്ടു നിന്നിട്ടില്ല.
ഈ വക്കീലിനെ മറ്റൊരു തരത്തില്‍ അടിമയാക്കിയായിരുന്നു ‘ഡൈമണ്ടും’ കൂട്ടരും ദേവസ്വം ബോര്‍ഡിനെ കൈപ്പിടിയില്‍ ഒതുക്കിയത്.
സുധീഷ് കുമാറിന്റെ ആദ്യ ഭാര്യയുടെ കൊലക്കേസ് അന്വേഷണം നേര്‍ വഴിക്ക് നടക്കാത്തതാണ് ഈ ഗ്രൂപ്പിനെ ദേവസ്വം ബോര്‍ഡില്‍ വളര്‍ത്തിയത്. ഈ കേസാണ് ഇപ്പോള്‍ ചര്‍ച്ചകളില്‍ വീണ്ടും എത്തുന്നത്. ദേവസ്വത്തില്‍ അന്വേഷണം അവസാനിപ്പിച്ച പഴയ വിജിലന്‍സ് കേസുകള്‍ ഏറെയുണ്ട്. ഇതു പലതും സത്യസന്ധമായി അന്വേഷിച്ചാല്‍ പോലും ഈ അഴിമതി സംഘം അഴിക്കുള്ളിലാകുമെന്നതാണ് വസ്തുത




