
കോട്ടയം: തിരുവാർപ്പ് പഞ്ചായത്ത് ഭരണം നിലനിറുത്താൻ എല്‍.ഡി.എഫും തിരികെപിടിക്കാൻ യു.ഡി.എഫും സീറ്റ് വർദ്ധിപ്പിക്കാൻ ബി.ജെ.പിയും എസ്ഡി.പി.ഐയും രംഗത്തിറങ്ങിയതോടെ പോരാട്ടം മുറുകി.
ആകെയുള്ള 19 വാർഡുകളില്‍ കോണ്‍ഗ്രസ് 15 സീറ്റില്‍ മത്സരിക്കുന്നു. രണ്ട് സീറ്റില്‍ കേരളാ കോണ്‍ഗ്രസും ഓരോ സീറ്റുകളില്‍ വീതം മുസ്ലീം ലീഗും സ്വതന്ത്രനും മത്സരിക്കുന്നു. എല്‍.ഡി.എഫില്‍ സി.പി.എം 13 സീറ്റിലും സി.പി.ഐ അഞ്ചു സീറ്റിലും കേരളാ കോണ്‍ഗ്രസ് എം ഒരു സീറ്റിലും മത്സരിക്കുന്നു.
എൻ.ഡി.എയില്‍ ബി.ജെ.പി 14 വാർഡുകളില്‍ മത്സരിക്കുന്നു. കഴിഞ്ഞതവണ അക്കൗണ്ട് തുറന്ന എസ്.ഡി.പിഐ ഏഴു സീറ്റിലാണ് ശക്തി പരീക്ഷിക്കുന്നത്. നെല്ല് സംഭരണം സംബന്ധിച്ച വിഷയങ്ങള്‍, കുടിവെള്ളപ്രശ്നം, റോഡുകളുടെ തകർച്ച, വെള്ളപ്പൊക്കദുരിതങ്ങള്‍ തുടങ്ങിയ പ്രശ്നങ്ങളാണ് പ്രചാരണ വിഷയം .
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവയെല്ലാം വോട്ടാക്കി മാറ്റാമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫും എൻ.ഡി.എയും ശക്തമായ ത്രികോണമത്സരവും ചതുഷ്ക്കോണ മത്സരവുമാണ് പല വാർഡുകളിലും നടക്കുന്നത്.







