play-sharp-fill
കോട്ടയം തിരുവാർപ്പിൽ വിവാഹം ഉറപ്പിച്ച യുവതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; സംഭവത്തിൽ ദുരൂഹത;  കേസെടുത്ത് പൊലീസ്

കോട്ടയം തിരുവാർപ്പിൽ വിവാഹം ഉറപ്പിച്ച യുവതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; സംഭവത്തിൽ ദുരൂഹത; കേസെടുത്ത് പൊലീസ്

സ്വന്തം ലേഖകൻ

കോട്ടയം: തിരുവാർപ്പിൽ വിവാഹം ഉറപ്പിച്ച യുവതി വീടിനുള്ളിൽ തൂങ്ങി മരിച്ചു. തിരുവാർപ്പ് കുളങ്ങരമഠത്തിൽ ഹരിപ്രിയ (25) യെയാണ് വീടിനുളളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.


തിരുവാർപ്പിൽ തന്നെയുള്ള യുവാവുമായി യുവതിയുടെ വിവാഹം ഉറപ്പിച്ചിരിക്കുകയായിരുന്നു. അടുത്ത ദിവസം വിവാഹം നടക്കാനിരിക്കെയാണ് ഇപ്പോൾ മരണം സംഭവിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് രാവിലെ 9 മണിയായിട്ടും മുറി തുറക്കാത്തതിനെ തുടർന്ന് ബന്ധുക്കൾ വാതിൽ തള്ളി തുറന്നതോടെയാണ് ഫാനിൽ തൂങ്ങി നിൽക്കുന്ന യുവതിയെ കണ്ടത്. തുടർന്ന് , ബന്ധുക്കൾ യുവതിയെ മെഡിക്കൽ കോളേജ് ആശുപതിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. കുമരകം എസ് എച്ച് ഒ ബിൻസ് ജോസഫിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

യുവതിയുടെ അച്ഛൻ മരപ്പണിക്കാരനും അമ്മ തിരുവാർപ്പ് പഞ്ചായത്തിലെ ആശാ വർക്കറുമാണ്. തിരുവാർപ്പിൽ തന്നെയുള്ള യുവാവുമായിട്ടായിരുന്നു വിവാഹം ഉറപ്പിച്ചിരുന്നത്. അടുത്ത ദിവസം വിവാഹം നടക്കാനിരിക്കെയാണ് ഇപ്പോൾ മരണം സംഭവിച്ചിരിക്കുന്നത്. ഇതിൽ എന്തെങ്കിലും ദുരൂഹത ഉണ്ടോയെന്ന് പൊലീസ് വിശദമായി അന്വേഷിക്കും.