play-sharp-fill
നെല്ല് സംഭരണത്തിനായി നിർമ്മിച്ച ഗോഡൗണും പരിസരവും മാലിന്യ കൂമ്പാരം ; തിരുവാർപ്പ് നെല്ല് സംഭരണ ഗോഡൗൺ മാലിന്യ നിക്ഷേപകേന്ദ്രമായി മാറിയ അവസ്ഥ ; പ്രതിഷേധവുമായി നാട്ടുകാർ 

നെല്ല് സംഭരണത്തിനായി നിർമ്മിച്ച ഗോഡൗണും പരിസരവും മാലിന്യ കൂമ്പാരം ; തിരുവാർപ്പ് നെല്ല് സംഭരണ ഗോഡൗൺ മാലിന്യ നിക്ഷേപകേന്ദ്രമായി മാറിയ അവസ്ഥ ; പ്രതിഷേധവുമായി നാട്ടുകാർ 

സ്വന്തം ലേഖകൻ 

തിരുവാർപ്പ് : സമ്പൂർണ്ണ ശുചിത്വ പഞ്ചായത്തുകളായി മാറാനുള്ള പ്രവർത്തനങ്ങൾ പഞ്ചായത്തുകളിൽ നടക്കുമ്പോൾ തിരുവാർപ്പിൽ നെല്ല് സംഭരണത്തിനായി നിർമ്മിച്ച ഗോഡൗണും പരിസരവും മാലിന്യ കൂമ്പാരമായി മാറുന്നു.

വാർഡുകളിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നെല്ല് സംഭരണ ഗോഡൗണിലാണ് നിക്ഷേപിക്കുന്നത് . ഇവിടെ വെച്ചാണ് ഹരിത കർമ്മസേനാ പ്രവർത്തകർ അവ തരം തിരിക്കുന്നത് . ഇത് ക്യത്യമായി കേറിപോകുന്നില്ല എന്നാണ് നാട്ടുകാർ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പല തരത്തിലുള്ള മാലിന്യമാണ് ഇവിടെ കെട്ടിക്കിടക്കുന്നത് . മഴക്കാലമായതോടെ ഇവ വെള്ളത്തിൽ കലർന്ന് കിടക്കുകയാണ് . ഇതിന് സമീപമാണ് കുടുംബശ്രീയുടെ കെട്ടിടവും സ്ഥിതി ചെയുന്നത്. പരസ്യ പ്രതികരണം ഇല്ലെങ്കിലും  ഇവിടുത്തെ മാലിന്യ നിക്ഷേപത്തിൽ ശക്തമായ പ്രതിഷേധത്തിലാണ് നാട്ടുകാർ.