play-sharp-fill
പത്തനംതിട്ടയിൽ കാര്‍ ടിപ്പറിലിടിച്ച് അപകടം ; തലകീഴായി മറിഞ്ഞ കാറിന്റെ ഡോര്‍ തുറന്ന് കുഞ്ഞ് പുറത്തേയ്ക്ക് തെറിച്ചു; കാറില്‍ നിന്ന് പുറത്തേയ്ക്ക് തെറിച്ച് വീണ രണ്ടുവയസുകാരന്‍ ഇന്ന് പുലര്‍ച്ചെ മരിച്ചു

പത്തനംതിട്ടയിൽ കാര്‍ ടിപ്പറിലിടിച്ച് അപകടം ; തലകീഴായി മറിഞ്ഞ കാറിന്റെ ഡോര്‍ തുറന്ന് കുഞ്ഞ് പുറത്തേയ്ക്ക് തെറിച്ചു; കാറില്‍ നിന്ന് പുറത്തേയ്ക്ക് തെറിച്ച് വീണ രണ്ടുവയസുകാരന്‍ ഇന്ന് പുലര്‍ച്ചെ മരിച്ചു

സ്വന്തം ലേഖകൻ

പത്തനംതിട്ട: മാതാവിനൊപ്പം കാറിൽ സഞ്ചരിക്കവേ ടോറസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പിഞ്ചുകുഞ്ഞ് മരിച്ചു. നങ്ങ്യാർകുളങ്ങര നെയ്യിശ്ശേരിൽ വീട്ടിൽ അബിൻ വർഗീസ് – കവിത അന്ന ജേക്കബ് ദമ്പതികളുടെ മകൻ ജോഷ്വാ (രണ്ട്) ആണ് അപകടത്തിൽ മരിച്ചത്.   കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. തലകീഴായി മറിഞ്ഞ കാറിന്റെ ഡോര്‍ തുറന്ന് കുഞ്ഞ് പുറത്തേയ്ക്ക് തെറിച്ചുവീഴുകയായിരുന്നു.

ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ, കാര്‍ ടോറസില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തലകീഴായി മറിഞ്ഞ കാറിന്റെ ഡോര്‍ തുറന്ന് കുട്ടി പുറത്തേയ്ക്ക് തെറിച്ചുവീഴുകയായിരുന്നു. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് പുലര്‍ച്ചെ മരണം സംഭവിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാറില്‍ ഉണ്ടായിരുന്ന കുട്ടിയുടെ അമ്മയും അമ്മൂമ്മയും രക്ഷപ്പെട്ടു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം അമ്മ കവിത ആശുപത്രി വിട്ടു. പരിക്കേറ്റ അമ്മൂമ്മ ജെസി ആശുപത്രിയില്‍ ചികിത്സയിലാണ്. ജെസിയുടെ പരിക്ക് ഗുരുതരമല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.