play-sharp-fill
തിരുവല്ല  ആലംതുരുത്തിയില്‍ സ്വകാര്യ ബസ് സൈക്കിളിലിടിച്ച് അപകടം; ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

തിരുവല്ല ആലംതുരുത്തിയില്‍ സ്വകാര്യ ബസ് സൈക്കിളിലിടിച്ച് അപകടം; ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

സ്വന്തം ലേഖിക

തിരുവല്ല: ആലംതുരുത്തിയില്‍ സ്വകാര്യ ബസ് സൈക്കിളിലിടിച്ചുണ്ടായ അപകടത്തില്‍ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു.

പശ്ചിമ ബംഗാള്‍ മംഗള്‍കോട്ട് ബലിഡങ്ക സ്വദേശി ഹരിദാസ് റോയ് (19) ആണ് മരിച്ചത്. ആലംതുരുത്തി ജംഗ്ഷന് സമീപം കായംകുളം-തിരുവല്ല സംസ്ഥാന പാതയില്‍ ഇന്ന് രാവിലെ എട്ടു മണിയോടെ ആയിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കായംകുളത്ത് നിന്നും തിരുവല്ലയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഹരിദാസ് സഞ്ചരിച്ച സൈക്കിളില്‍ ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കുകളോടെ ഹരിദാസിനെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം പശ്ചിമ ബംഗാളില്‍ എത്തിച്ച്‌ സംസ്കരിക്കും.
അപകടത്തിനിടയാക്കിയ സ്വകാര്യ ബസ് പുളിക്കീഴ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.