play-sharp-fill
മോഷ്ടിക്കാനായി കയറിയത് മന്ത്രിയുടെ വീട്ടില്‍; സ്വര്‍ണവുമായി രക്ഷപെടുന്നതിനിടെ മോഷ്ടാവിനെ നാട്ടുകാര്‍ പിടികൂടി

മോഷ്ടിക്കാനായി കയറിയത് മന്ത്രിയുടെ വീട്ടില്‍; സ്വര്‍ണവുമായി രക്ഷപെടുന്നതിനിടെ മോഷ്ടാവിനെ നാട്ടുകാര്‍ പിടികൂടി


തിരുവനന്തപുരം: മോഷ്ടിക്കാനായി കയറിയത് മന്ത്രിയുടെ വീട്ടില്‍. മോഷണമുതലുമായി രക്ഷപെടുന്നതിനിടെ നാട്ടുകാര്‍ പിടികൂടി. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ പൂന്തുറയിലെ കുടുംബ വീട്ടിലാണ് ഇന്നലെ രാത്രി മോഷണ ശ്രമം നടന്നത്.

അഞ്ചുതെങ് സ്വദേശി ലോറന്‍സാണ് ഇവിടെ മോഷ്ടിക്കാനെത്തിയത്. ഇയാള്‍ വീട്ടിനകത്ത് കടന്ന് അഞ്ച് പവന്റെ സ്വര്‍ണമാല കൈക്കലാക്കി. പിന്നീട് പുറത്തിറങ്ങിയെങ്കിലും രക്ഷപെടാനായില്ല. കള്ളനെ കൈയ്യോടെ പിടികൂടിയ നാട്ടുകാര്‍ ഇയാളെ പൊലീസിന് ഏല്‍പ്പിക്കുകയായിരുന്നു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. വീട്ടുകാര്‍ പുറത്ത് പോയിരുന്ന സമയത്ത് ലോറന്‍സ് വീടിന്റെ പിന്‍വാതില്‍ വഴി അകത്ത് കടക്കുകയായിരുന്നു. ഇത് പൂട്ടിയിരുന്നില്ല. വാതില്‍ ചാരിയിട്ടാണ് വീട്ടുകാര്‍ പുറത്തേക്ക് പോയത്. ലോറന്‍സ് വീട്ടില്‍ തിരച്ചില്‍ നടത്തുന്നതിനിടെ വീട്ടുകാര്‍ തിരിച്ചെത്തി. ഈ സമയത്ത് പ്രതി കൈയ്യില്‍ കിട്ടിയ സ്വര്‍ണവുമായി പുറത്തിറങ്ങി ഓടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കള്ളനെ കണ്ട വീട്ടുകാര്‍ പിന്നാലെ ഓടി. വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് ഇയാളെ പിന്തുടര്‍ന്ന് പിടികൂടി. പിന്നീട് പൊലീസെത്തി കള്ളനെ കസ്റ്റഡിയിലെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തതായി പൂന്തുറ എസ്ഐ അറിയിച്ചു.