തലശേരിയിൽ മൂന്നു ലക്ഷം വില വരുന്ന രണ്ട് പോത്തുകളെ അജ്ഞാതൻ മോഷ്ടിച്ചതായി പരാതി; അന്വേഷണം ആരംഭിച്ച് പോലീസ്

Spread the love

കണ്ണൂർ: തലശേരി കല്ലിക്കണ്ടിയില്‍ മൂന്നു ലക്ഷം വില വരുന്ന രണ്ട് പോത്തുകളെ അജ്ഞാതൻ മോഷ്ടിച്ചു. ഷെഡില്‍ കെട്ടിയിരുന്ന രണ്ടു പോത്തുകളെയാണ് രാത്രിയിൽ അജ്ഞാതൻ മോഷ്ടിച്ചു കൊണ്ടുപോയത്. തൂവക്കുന്ന് കല്ലിക്കണ്ടിയിലെ കെകെ. ഷുഹൈബിന്റെ പരാതിയില്‍ കൊളവല്ലൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിചിരിക്കുകയാണ്.

video
play-sharp-fill

പരാതിക്കാരന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ള തൃപ്രങ്ങോട്ടൂർ കല്ലിക്കണ്ടിയിലെ സ്ഥലത്തെ ഷെഡില്‍ കെട്ടിയിരുന്ന ഒരു ലക്ഷത്തി അമ്പതിനായിരം രൂപവില വരുന്ന രണ്ടുപോത്തുകളെയാണ് അജ്ഞാതൻ മോഷ്ടിച്ചു കൊണ്ടുപോയത്. കഴിഞ്ഞ ദിവസം രാത്രി 11.14 നാണ് സംഭവമെന്ന് സിസിടിവി ക്യാമറ ദൃശ്യത്തില്‍ കണ്ടെത്തിയിരുന്നു.

ഷെഡില്‍ വേറെയും പോത്തുകളുണ്ട്. കറുത്ത നിറത്തിലുള്ള പോത്തുകളെ തലയില്‍ തുണി കെട്ടിയ ഒരാള്‍ കെട്ടഴിച്ച്‌ കൊണ്ടുപോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കേസെടുത്ത പോലീസ് പല സിസിടിവി കളും നിരീക്ഷണ വിധേയമാക്കി അന്വേഷണം തുടങ്ങിയിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group