play-sharp-fill
ക്ഷേത്രനടയില്‍ തൊഴുതു വണങ്ങി ; ഭഗവാനേ കാത്തോളണേ… ;  അരൂര്‍ പുത്തനങ്ങാടി ക്ഷേത്രത്തില്‍ നിന്നും 10 പവന്റെ തിരുവാഭരണവും സ്വര്‍ണക്കൂടും അടിച്ചുമാറ്റിയ കള്ളന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ക്ഷേത്രനടയില്‍ തൊഴുതു വണങ്ങി ; ഭഗവാനേ കാത്തോളണേ… ; അരൂര്‍ പുത്തനങ്ങാടി ക്ഷേത്രത്തില്‍ നിന്നും 10 പവന്റെ തിരുവാഭരണവും സ്വര്‍ണക്കൂടും അടിച്ചുമാറ്റിയ കള്ളന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ആലപ്പുഴ: അരൂര്‍ പുത്തനങ്ങാടി ശ്രീകുമാര വിലാസം ക്ഷേത്രത്തിലാണ് കവർച്ച നടന്നത്. തിരുവാഭരണം, സ്വര്‍ണക്കൂട് തുടങ്ങിയവ മോഷണം പോയി. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് മോഷണം നടന്നത്. പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ദൃശ്യങ്ങളടങ്ങിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.

ഇന്നലെ രാത്രി ഒരു മണിയോടെയായിരുന്നു സംഭവം. ക്ഷേത്ര ശ്രീകോവില്‍ തകര്‍ത്താണ് കള്ളന്‍ അകത്തു കയറിയത്. ക്ഷേത്രത്തില്‍ തൊട്ടു വണങ്ങി കള്ളൻ പ്രാര്‍ത്ഥന നടത്തിയശേഷം മോഷണമെന്ന് സിസിടിവി ദൃശ്യങ്ങളിൽ കാണാം.

രാവിലെ ക്ഷേത്രഭാരവാഹികള്‍ എത്തിയപ്പോള്‍ വാതില്‍ തുറന്നു കിടക്കുന്നത് കണ്ടപ്പോഴാണ് മോഷണ വിവരം അറിയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഖം മൂടി ധരിച്ച നിലയിലായിരുന്നു കള്ളന്റെ സിസിടിവി ദൃശ്യങ്ങള്‍. ഭക്തനായ കള്ളനെത്തേടി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

മുന്‍പും പരിസരപ്രദേശങ്ങളില്‍ സമാനമായ രീതിയില്‍ മോഷണം നടന്നിട്ടുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. സിസിടിവി ദൃശ്യങ്ങള്‍ കൂടി പരിശോധിച്ച് പ്രതിയെ പിടികൂടാന്‍ പൊലീസ് ശ്രമം ഊര്‍ജിതമാക്കി. ക്ഷേത്രത്തിന്റെ ശ്രീകോവിലിലേക്ക് പ്രതി ചാടിക്കടക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.