കോട്ടയം സംക്രാന്തി നീലിമംഗലം മുസ്ലീം ജമാഅത്ത് പള്ളിയിൽ മോഷണം ; പള്ളിയിൽ കയറിയ മോഷ്ടാവ് നേർച്ചപ്പെട്ടിയുടെ പൂട്ട് തകർത്ത് പണം അപഹരിച്ചു
കോട്ടയം : സംക്രാന്തി നീലിമംഗലം മുസ്ലീം ജമാഅത്ത് പള്ളിയിൽ നേർച്ചപ്പെട്ടി തകർത്ത് പണം അപഹരിച്ചു.
വ്യാഴാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് മോഷണം നടന്നത്. പള്ളിയിൽ കയറിയ മോഷ്ടാവ് പള്ളിയുടെ മതിൽകെട്ടിനുള്ളിലെ നേർച്ചപ്പെട്ടിയുടെ പൂട്ട് തകർത്താണ് മോഷണം നടത്തിയിരിക്കുന്നത്.
എത്രരൂപ നഷ്ടമായിട്ടുണ്ടെന്ന് തിട്ടപ്പെടുത്താൻ സാധിച്ചിട്ടില്ല. രണ്ടു മാസത്തെ പണം നേർച്ചപ്പെട്ടിയിൽ നിന്നും എടുത്തിട്ടില്ലെന്നാണ് പള്ളി ഭാരവാഹികൾ അറിയിച്ചത്. ഈ പണം നഷ്ടമായിട്ടുണ്ടെന്നാണ് സംശയിക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാവിലെ പള്ളിയിൽ പ്രാർത്ഥനയ്ക്ക് എത്തിയവരാണ് മോഷണം നടന്ന വിവരം ആദ്യം അറിഞ്ഞത്. തുടർന്ന് ഗാന്ധിനഗർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു .
ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.
Third Eye News Live
0