പരാതിപ്പെട്ടിട്ടും വെട്ടി മാറ്റിയില്ല ; മരം വൈദ്യുതി ലൈനുകൾക്കും ലോറിക്കും മുകളിൽ പൊട്ടി വീണു ; സമീപത്ത് ഉണ്ടായിരുന്ന വിദ്യാർത്ഥിക്ക് പരിക്ക്
മലപ്പുറം : പന്തല്ലൂരിൽ ഓടുന്ന ലോറിയുടെ മുകളില്‍ മരവും, വൈദ്യുതി ലൈനും പൊട്ടി വീണു. വൈദ്യുതി ലൈനിലേക്ക് വീണ ശേഷമാണ് മരം ലോറിയുടെ മുകളില്‍ പതിച്ചത്. നിരവധി തവണ പരാതി നൽകിയിട്ടും വെട്ടി മാറ്റാത്ത മരമാണ് പൊട്ടി വീണത്.
മരം വീണതോടെ നാല് വൈദ്യുത പോസ്റ്റുകളും തകർന്ന് വീണു. അപകടത്തില്‍ സമീപത്ത് ബസ് കാത്ത് നില്‍ക്കുകയായിരുന്ന വിദ്യാർത്ഥിക്ക് പരിക്കേറ്റു. തകര്‍ന്നു വീണ വൈദ്യുത പോസ്റ്റിന്‍റെ ഭാഗം കാലില്‍ വീണാണ് പരിക്കേറ്റത്. വിദ്യാര്‍ത്ഥിയെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടത്തെ തുടര്‍ന്ന് ഒരു മണിക്കൂർ നേരമാണ് ഗതാഗതം മുടങ്ങിയത്. തുടർന്ന് മരം മുറിച്ചു മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0