play-sharp-fill
സ്കൂൾ കുത്തി തുറന്നു മോഷണം ; സ്റ്റാഫ് റൂമിൽ സൂക്ഷിച്ച കുടുക്ക പൊട്ടിച്ച് പണം മോഷ്ടിച്ചു : മധ്യവയസ്കൻ അറസ്റ്റിൽ

സ്കൂൾ കുത്തി തുറന്നു മോഷണം ; സ്റ്റാഫ് റൂമിൽ സൂക്ഷിച്ച കുടുക്ക പൊട്ടിച്ച് പണം മോഷ്ടിച്ചു : മധ്യവയസ്കൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ  

കുറവിലങ്ങാട്: സ്കൂൾ കുത്തി തുറന്ന് പണം മോഷ്ടിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളാവൂർ ഏറാത്ത് വടകര ഭാഗത്ത് നിരപ്പേൽ വീട്ടിൽ കൃഷ്ണൻകുട്ടി (72) എന്നയാളെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ കഴിഞ്ഞ മാസം പതിനാറാം തീയതി കുറവിലങ്ങാട് സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിലെ സ്റ്റാഫ് റൂം കുത്തി തുറന്ന് പാവപ്പെട്ടവരെ സഹായിക്കുന്നതിനായി ഇവിടെ സൂക്ഷിച്ചിരുന്ന കുടുക്ക പൊട്ടിച്ച് അതിൽ ഉണ്ടായിരുന്ന പണം മോഷ്ടിച്ചുകൊണ്ട് കടന്നുകളയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്കൂൾ അധികൃതരുടെ പരാതിയെ തുടർന്ന് കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാവിനെ തിരിച്ചറിയുകയും ഇയാളെ പിടികൂടുകയുമായിരുന്നു.

ഇയാൾക്ക് എതിരെ ചങ്ങനാശ്ശേരി, പീരുമേട്, കുറവിലങ്ങാട്, ഏറ്റുമാനൂർ, മണിമല, റാന്നി, കോട്ടയം വെസ്റ്റ് തുടങ്ങിയ സ്റ്റേഷനുകളിലായി പതിനാലോളം മോഷണക്കേസുകൾ നിലവിലുണ്ട്. കുറവിലങ്ങാട് സ്റ്റേഷൻ എസ്.ഐ വിദ്യ വി, സി.പി.ഓ ഗിരീഷ്, പ്രവീൺ പ്രകാശ് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.