play-sharp-fill
തുടർ പഠനത്തെ ചൊല്ലി ഭർത്താവും വീട്ടുകാരും തമ്മിൽ തർക്കം ; മനോവിഷമത്തിൽ  19 കാരിയായ ഗർഭിണി ആത്മഹത്യ ചെയ്തു

തുടർ പഠനത്തെ ചൊല്ലി ഭർത്താവും വീട്ടുകാരും തമ്മിൽ തർക്കം ; മനോവിഷമത്തിൽ 19 കാരിയായ ഗർഭിണി ആത്മഹത്യ ചെയ്തു

തിരുവനന്തപുരം : ഗർഭിണിയായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം  കല്ലമ്പലം ഒറ്റൂർ സ്വദേശിനി ലക്ഷ്മി (19) ആണ് മരിച്ചത്. ജനലിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

ബി എ അവസാന വർഷ വിദ്യാർത്ഥി ആയിരുന്നു ലക്ഷ്മി. തുടർ പഠനം നടത്തുന്നതുമായി ബന്ധപ്പെട്ട് ഭർത്താവും വീട്ടുകാരുമായി തർക്കം ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇതേത്തുടർന്നുണ്ടായ മനോവിഷമത്തിലാണ്  ലക്ഷ്മി ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക വിവരം.

വർക്കല എസ് പി യുടെ നേതൃത്വത്തിൽ ഫോറൻസിക് സംഘം പരിശോധന നടത്തി. സംഭവത്തിൽ കടയ്ക്കാവൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group