വെള്ളൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ രോഗി തട്ടിക്കയറിയതിനെ തുടര്‍ന്ന് വനിതാ ഡോക്ടര്‍ കുഴഞ്ഞു വീണു; ഭക്ഷണം കഴിക്കാതെ 160 ലേറെ രോഗികളെ തുടർച്ചയായി പരിശോധിച്ച വനിതാ ഡോക്ടർക്ക് നേരെയാണ് കൈയ്യേറ്റ ശ്രമം
സ്വന്തം ലേഖകൻ
കടുത്തുരുത്തി : വെള്ളൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ രോഗി തട്ടിക്കയറിയതിനെ തുടര്‍ന്ന് വനിതാ ഡോക്ടര്‍ കുഴഞ്ഞു വീണു. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. ഡോ.ശ്രീജ രാജാണ് പരാതിക്കാരി. മൂന്ന് ഡോക്ടര്‍മാരുള്ള ആരോഗ്യകേന്ദ്രത്തില്‍ ഇന്നലെ ശ്രീജ മാത്രമാണ് ഡ്യൂക്കുണ്ടായിരുന്നത്.
160 ലേറെ രോഗികളെ നോക്കിയതിന് ശേഷം 2.10 ഓടെ ഊണുകഴിക്കുന്നതിനിടെ കണ്ണിന് വേദനയായി ഒരാള്‍ എത്തി. ആഹാരം കഴിച്ചതിന് ശേഷം വരാമെന്നറയിച്ചപ്പോഴേയ്ക്കും രോഗി മോശമായി പെരുമാറിയെന്നാണ് പരാതി. കുഴഞ്ഞു വീണ ശ്രീജയെ വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളൂര്‍ പൊലീസ് കേസെടുത്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0