play-sharp-fill
അശ്രദ്ധ മൂലം വീട്ടില്‍ ഓമനിച്ച്‌ വളര്‍ത്തിയ പോത്ത് റോഡില്‍ ഒന്നരകിലോമീറ്ററോളം വലിച്ചിഴയ്ക്കപ്പെട്ട് ചത്തു ; വീട്ടിലെ പോത്തിനെ കെട്ടിയിട്ടത് ലോറിക്ക് പിന്നില്‍; വിവരം അറിയാതെ ഡ്രൈവര്‍ ലോറി ഓടിച്ചു ; പോത്ത് ചത്തു പോയതിന്റെ സങ്കടത്തിൽ ഉടമ

അശ്രദ്ധ മൂലം വീട്ടില്‍ ഓമനിച്ച്‌ വളര്‍ത്തിയ പോത്ത് റോഡില്‍ ഒന്നരകിലോമീറ്ററോളം വലിച്ചിഴയ്ക്കപ്പെട്ട് ചത്തു ; വീട്ടിലെ പോത്തിനെ കെട്ടിയിട്ടത് ലോറിക്ക് പിന്നില്‍; വിവരം അറിയാതെ ഡ്രൈവര്‍ ലോറി ഓടിച്ചു ; പോത്ത് ചത്തു പോയതിന്റെ സങ്കടത്തിൽ ഉടമ

സ്വന്തം ലേഖകൻ

കടമ്പനാട്: നേരിയ അശ്രദ്ധ മൂലം വീട്ടില്‍ ഓമനിച്ച്‌ വളര്‍ത്തിയിരുന്ന പോത്ത് റോഡില്‍ ഒന്നരകിലോമീറ്ററോളം വലിച്ചിഴയ്ക്കപ്പെട്ട് ചത്തു.

ലോറി ഉടമ വീട്ടില്‍ വളര്‍ത്തുന്ന പോത്തിനെ ലോറിയ്ക്ക് പിന്നില്‍ കെട്ടിയിട്ടതാണ്. ഈ വിവരം അറിയാതെ ഡ്രൈവര്‍ ലോറി ഓടിച്ചു പോയി. പിന്നില്‍ കുരുങ്ങി കിടന്ന പോത്ത് റോഡില്‍ ഒന്നര കിലോമീറ്ററോളം ഉരഞ്ഞും ഇഴഞ്ഞും ഒടുവില്‍ ചത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗണേശ വിലാസം ഷാജി വിലാസത്തില്‍ അജിയുടേതാണ് ലോറിയും പോത്തും. അജിക്ക് സുഖമില്ലാത്തതിനാല്‍ ലോറി ഓടിക്കാന്‍ മറ്റൊരു ഡ്രൈവറെ വിളിച്ചിരുന്നു. പോത്തിനെ ലോറിക്ക് പിന്നില്‍ കെട്ടിയിട്ടിരുന്നത് ഇദ്ദേഹം ശ്രദ്ധിച്ചില്ല. പോത്തിനെ പിന്നില്‍ കെട്ടിയിരിക്കുന്നത് അറിയാതെ വാഹനം ഓടിച്ചു പോവുകയും ചെയ്തു. ഒന്നര കിലോമീറ്ററോളം ലോറി പോത്തിനെ വലിച്ചിഴച്ചു കൊണ്ട് പോയി.

കുറച്ചു ദൂരം ചെന്നപ്പോള്‍ റോഡിലെ വൈദ്യുതി തൂണില്‍ കുരുങ്ങി കയര്‍ പൊട്ടി. പോത്ത് റോഡില്‍ വീഴുകയും ചെയ്തു. റോഡിലൂടെ ഇഴഞ്ഞ് മാരക പരുക്കേറ്റ പോത്ത് ഇതിനോടകം ചത്തു. വീട്ടിലുള്ളവരോട് ഏറ്റവും ഇണങ്ങിയതായിരുന്നു പോത്ത്. അശ്രദ്ധ മൂലം പോത്ത് ചത്തു പോയതിന്റെ സങ്കടത്തിലാണ് അജി.