കോടതിയില്‍ വെച്ച് രക്തം ഛര്‍ദ്ദിച്ച പ്രതി മരിച്ചു; മരണം വിവാഹമോചന കേസില്‍ വിധി വരാനിരിക്കെ
സ്വന്തം ലേഖകൻ
പത്തനംതിട്ട: വിവാഹമോചന കേസില്‍ വിധി വരാനിരിക്കെ പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ രക്തം ഛര്‍ദിച്ച് കുഴഞ്ഞുവീണ യുവാവ് മരിച്ചു.
ആറന്മുള പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ഗാര്‍ഹിക പീഡനക്കേസിലെ പ്രതിയായിരുന്ന ആറന്മുള കോഴിപ്പാലം തളിക്കാട്ട് മോടിയില്‍ ടി.പി. ബിജുവാണ് (41) മരിച്ചത്. ആറുമാസമായി ആലപ്പുഴ ജില്ല ജയിലിലായിരുന്നു. വെള്ളിയാഴ്ച 1.45 ഓടെയാണ് സംഭവം. ആലപ്പുഴ ജില്ല ജയിലില്‍നിന്ന് പത്തനംതിട്ട സി.ജെ.എം കോടതിയില്‍ എത്തിച്ചതാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വെള്ളിയാഴ്ച 1.45 ഓടെയായിരുന്നു സംഭവം. രാവിലെ വിചാരണയ്ക്ക് ശേഷം കോടതി വരാന്തയിലിരുന്ന പ്രതി ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചോര ഛര്‍ദിക്കുകയായിരുന്നു.
ഉടന്‍ തന്നെ പോലീസ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഗാര്‍ഹിക പീഡനക്കേസില്‍ ആലപ്പുഴ ജില്ലാ ജയിലില്‍ കഴിയുകയായിരുന്ന പ്രതിയെ ഹിയറിങ്ങിനായാണ് പത്തനംതിട്ട സിജെഎം കോടതിയില്‍ എത്തിച്ചത്.
വിസ്താരത്തിനിടെ പ്രതിയില്‍ നിന്നും വിവാഹമോചനം വേണമെന്ന് ഭാര്യ കോടതിയോട് പറഞ്ഞു.
വിവാഹമോചനത്തില്‍ പ്രതി ഒപ്പുവെച്ചതോടെ കേസ് പിന്‍വലിക്കാന്‍ തയ്യാറാണെന്ന് ഭാര്യ കോടതിയോട് പറഞ്ഞു. ഉച്ചകഴിഞ്ഞ് കേസിന്റെ വിധി വായിക്കാനിരിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.