‘അത് കണ്ടപ്പോഴാണ് ഇത് തെറിപ്പാട്ടാണെന്ന് മനസിലായത്….!  വിവാദമായി മാറുമെന്ന് കരുതിയിരുന്നു’: വൈറലായതില്‍ സന്തോഷമുണ്ടെന്ന് സാന്ദ്ര തോമസ്

‘അത് കണ്ടപ്പോഴാണ് ഇത് തെറിപ്പാട്ടാണെന്ന് മനസിലായത്….! വിവാദമായി മാറുമെന്ന് കരുതിയിരുന്നു’: വൈറലായതില്‍ സന്തോഷമുണ്ടെന്ന് സാന്ദ്ര തോമസ്

Spread the love

സ്വന്തം ലേഖിക

കൊച്ചി: സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാന്ദ്ര തോമസ് നിര്‍മ്മിക്കുന്ന ചിത്രമാണ് ‘നല്ല നിലാവുള്ള രാത്രി’.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിലെ ‘താനാരോ തന്നാരോ’ എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധനേടിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംവിധായകന്‍ മര്‍ഫി ദേവസിയും പ്രഫുല്‍ സുരേഷും ചേര്‍ന്നാണ് ‘താനാരോ തന്നാരോ’ എന്ന ഗാനത്തിന് വരികള്‍ ഒരുക്കിയത്.

ഗാനം വിവാദമായി മാറുമെന്ന് കരുതിയിരുന്നു എന്നും എന്നാല്‍, ഗാനം വൈറലായതില്‍ സന്തോഷമുണ്ടെന്നും പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് നിര്‍മ്മാതാവായ സാന്ദ്ര തോമസ്.

സൗത്ത്‌ലൈവിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.