തലശ്ശേരിയില്‍ തെരുവ് നായ ആക്രമണം ;ആറു വയസുകാരി ഉള്‍പ്പെടെ പത്തോളം പേര്‍ക്ക് പരിക്ക്
സ്വന്തം ലേഖിക
തലശ്ശേരി: എരഞ്ഞോളി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരുവു നായ് പത്തോളം പേരെ കടിച്ചുപരിക്കേല്‍പിച്ചു.
യു.കെ.ജി.വിദ്യാര്‍ത്ഥിനി കൃഷ്ണപുരം പാര്‍വണ (ആറ്), പാര്‍വണയുടെ ഇളയമ്മ പ്രേമജ (58), ചുങ്കത്തെ വിജയന്‍ (58), ഇളയടത്ത് മുക്കിലെ കണ്ണോത്ത് വലിയപറമ്പില്‍ അനന്യ (15), പാലയാട്ടെ പത്മിനി നിവാസില്‍ മഹേഷ് (50), ചോനാടം അണ്ടിക്കമ്പനിക്കടുത്ത കച്ചവടക്കാരന്‍ സുശാന്ത് (58), ചോനാടം ബല്ല അപാര്‍ട്ട്‌മെന്റ് ഉടമ ജോര്‍ജ് (65), ചോനാടം വാഴയില്‍ വീട്ടില്‍ ശ്രേയ (20) എന്നിവര്‍ക്കാണ് കടിയേറ്റത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൈക്കും കാലിനും ഗുഹ്യഭാഗങ്ങളിലും കടിയേറ്റ പരിക്കുകളുമായി പത്തു പേരും തലശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി.
Third Eye News Live
0