വോട്ടെണ്ണല്‍ ദിനമായ മെയ് രണ്ടിലെ ആഹ്ലാദ പ്രകടനങ്ങളും ആള്‍ക്കൂട്ടവും നിരോധിക്കണം; തേര്‍ഡ് ഐ ന്യൂസിന്റെ ഹര്‍ജി 27ലേക്ക് മാറ്റി; 26ന് സര്‍വ്വകക്ഷിയോഗം നടക്കുന്നുവെന്നും അതുവരെ സമയം വേണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ഹൈക്കോടതിയോട് ആവശ്യപ്പെട്ടു
സ്വന്തം ലേഖകന്‍ കോട്ടയം: വോട്ടെണ്ണന്നല്‍ ദിനമായ മെയ് രണ്ടിന് ആഹ്‌ളാദപ്രകടനവും പൊതുയോഗവും ആഘോഷ പരിപാടികളും നിരോധിക്കണമെന്നും, വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും, പരിസരത്തും, സ്ഥാനാര്‍ത്ഥികളും, ബൂത്ത് ഏജന്റുമാരും, ഉദ്യോഗസ്ഥരും, മാധ്യമ പ്രവര്‍ത്തകരുമൊഴികെ മറ്റുള്ളവരെ പ്രവേശിപ്പിക്കരുതെന്നും ആവശ്യപ്പെട്ട്, പൊതുപ്രവര്‍ത്തകനും തേര്‍ഡ് ഐ ന്യൂസ് ചീഫ് എഡിറ്ററുമായ ഏ.കെ ശ്രീകുമാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് 27ലേക്ക് മാറ്റി. 26ാം തീയതി സര്‍വ്വകക്ഷിയോഗം നടക്കുന്നുണ്ടെന്നും അതുവരെ സമയം വേണമെന്നും മുഘ്യമന്ത്രിയുടെ ഓഫീസ് ഹൈക്കോടതിയോട് ആവശ്യപ്പെട്ടതിനാലാണ് ഹര്‍ജി പരിഗണിക്കുന്നത് 27ാം തീയതിയിലേക്ക് മാറ്റിയത്. ശ്രീകുമാറിന് വേണ്ടി അഡ്വ കെ. രാജേഷ് കണ്ണൻ […]