മോട്ടോര്‍ പണി പറ്റിച്ചു;കോട്ടയത്ത് കിണറ്റിലെ വെള്ളം തിളച്ചുമറിഞ്ഞ അത്ഭുതത്തിന് പിന്നിൽ പമ്പിങ് മോട്ടോർ;കാര്യം അറിഞ്ഞപ്പോൾ കൂട്ട ചിരി
സ്വന്തം ലേഖകൻ കോട്ടയം:വീട്ടുമുറ്റത്തെ കിണറ്റില്‍ വെള്ളം തിളച്ചു മറിഞ്ഞ് ആവി പൊങ്ങുന്നു എന്ന വാർത്ത അറിഞ്ഞ് നിരവധി ആളുകളാണ് വാരിശേരിയിലുള്ള തൈക്കാട്ട് ടിന്റോ ജോസഫിന്റെ വീട്ടിലേക്ക് എത്തിയത്. ആദ്യം നാട്ടുകാര്‍ വന്നു,പിന്നാലെ നഗരസഭ അംഗം വന്നു,അതിന് പിന്നാലെ പത്രപ്രവര്‍ത്തകരും എല്ലാം ചേർന്ന് വലിയൊരു ആൾക്കൂട്ടം തന്നെ നിമിഷങ്ങൾക്കുള്ളിൽ സ്ഥലത്തെത്തി.എല്ലാവരും എന്താണ് സംഭവിക്കുന്നത് എന്നറിയാതെ പരസ്പരം നോക്കിനിന്നു. ഇതിനോടകം വെള്ളം തിളച്ച് ആവി പൊങ്ങിയ കഥ നാടു മുഴുവനായി. കിണറ്റിലെ വെള്ളം തിളച്ചു മറിയുമ്പോള്‍ നഗരസഭ അംഗമായ ബിജു ഇതിനുള്ളില്‍ വല്ലതും ഉണ്ടോ എന്ന് ചോദിച്ചെങ്കിലും […]