മുല്ലപ്പെരിയാറിൽ ജലനിരപ്പ് 142 അടി ; നീരൊഴുക്ക് ശക്തം ; തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കൂട്ടി
ഇടുക്കി : മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയെത്തി. അണക്കെട്ടിലേക്കുള്ള നീരൊഴുക്കും വർദ്ധിച്ചു . 1612 ഘനയടി വെള്ളമാണ് സെക്കൻഡിൽ ഡാമിലേക്ക് ഒഴുകിയെത്തുന്നത്. നീരൊഴുക്ക് ശക്തമായ പശ്ചാത്തലത്തിൽ തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കൂട്ടി. 1867 ഘനയടി വെള്ളമാണ് തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്. സ്പിൽവേ ഷട്ടറുകളും തുറക്കാൻ സാധ്യത കഴിഞ്ഞദിവസം കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് തമിഴ്‌നാട് കുറച്ചതിനെത്തുടര്‍ന്ന് ഡാമിലെ ജലനിരപ്പ് ഉയര്‍ന്നിരുന്നു. 142 അടിയാണ് അനുവദനീയമായ പരമാവധി സംഭരണശേഷി.