play-sharp-fill

വാൾമാർട്ട് ഇന്ത്യയിലെ പ്രവർത്തനം നിർത്തുന്നു ; നൂറുകണക്കിനു പേർക്ക് തൊഴിൽ നഷ്ടമാകും

സ്വന്തം ലേഖിക ഹോങ്കോങ്: ലോകത്തിലെ ഏറ്റവും വലിയ ചില്ലറ വിൽപ്പന കമ്പനിയായ വാൾമാർട്ട് ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കുന്നു.അതേതുടർന്ന് നൂറുകണക്കിന് ആൾക്കാർക്കാണ് ജോലി നഷ്ടമാകുന്നത്. വാൾമാർട്ടിന്റെ ഇന്ത്യയിലെ ആസ്ഥാനമായ ഗുരുഗ്രാമിലെ നൂറുകണക്കിന് ഉയർന്ന ഉദ്യോഗസ്ഥർക്കാണ് ജോലി നഷ്ടമാകുകയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യയിലെത്തി പത്തുവർഷം പിന്നിട്ടിട്ടും കാര്യമായ വരുമാനം നേടാൻ കമ്പനിക്ക് കഴിയാത്തതാണ് ഈ തീരുമാനത്തിനുപിന്നിൽ. സോഴ്സിങ്, അഗ്രി-ബിസിനസ്, എഫ്എംസിജി തുടങ്ങിയ വിഭാഗങ്ങളിലെ വൈസ് പ്രസിഡന്റുമാർ ഉൾപ്പടെയുള്ളവർ പുറത്താകും. മുംബൈയിലെ വലിയ ഗോഡൗൺ അടക്കമുള്ള ഓഫീസും അടക്കും. 2018ൽ കമ്പനി ഫ്ളിപ്കാർട്ടിനെ സ്വന്തമാക്കിരുന്നു. ഫ്ളിപ്കാർട്ടിനോട് […]