play-sharp-fill

അർദ്ധരാത്രിയിൽ കാക്കനാട്ടെ ഫ്‌ളാറ്റ് വളഞ്ഞത് നാൽപതോളം പൊലീസുകാർ ; ഉദ്ഘാടനം ചെയ്യാത്ത വൈറ്റില മേൽപ്പാലത്തിലേക്ക് വാഹനങ്ങൾ കടത്തിവിട്ട വീ ഫോർ കേരള നേതാവ് നിപുൺ ചെറിയാനെ കുടുക്കിയത് പൊലീസ് അതിസാഹസികമായി : കേസെടുത്തിരിക്കുന്നത് പൊതുമുതൽ നശിപ്പിക്കൽ കുറ്റം ചുമത്തി

സ്വന്തം ലേഖകൻ കൊച്ചി: ഉദ്ഘാടനം ചെയ്യാത്ത കൊച്ചി വൈറ്റില മേൽപ്പാലത്തിലേക്ക് വാഹനങ്ങൾ കടത്തിവിട്ടതിന് വി ഫോർ കേരള കോർഡിനേറ്റർ നിപുൺ ചെറിയാൻ ഉൾപ്പെടെ മൂന്നുപേർ പൊലീസ് പിടിയിൽ. നാൽപതോളം പൊലീസുകാർ അർധരാത്രി കാക്കനാട്ടെ ഫ്‌ളാറ്റ് വളഞ്ഞാണ് നിപുണിനെ ചെറിയാനെ അറസ്റ്റ് ചെയ്തത്. ഇവർക്കൊപ്പം ഉണ്ടായിരുന്നവർക്കായും പൊലീസ് തിരച്ചിൽ തുടരുകയാണ്. പാലം തുറന്ന് കൊടുത്തവർക്ക് പുറമെ പാലത്തിൽ അതിക്രമിച്ചു കയറിയതിന് 10 വാഹന ഉടമകൾക്കെതിരെയും കേസുണ്ട്. എന്നാൽ പാലം തുറക്കാത്തതിനാൽ സമരത്തിലായിരുന്നെങ്കിലും പാലം തുറന്നത് തങ്ങളല്ലെന്ന് വി ഫോർ കേരള ഭാരവാഹികൾ അറിയിച്ചു. ശനിയാഴ്ച ഉദ്ഘാടനം […]