ദുരൂഹത മാറാതെ സീരിയൽ താരം ചിത്രയുടെ മരണം : ചിത്ര വിഷാദ രോഗിയായിരുന്നെന്നും വിവാഹം രജിസ്റ്റർ ചെയ്തിരുന്നുവെന്നും ഹേംനാഥ് : മുഖത്തെ പാടുകൾ എങ്ങനെയെന്നതും ദുരൂഹത വർധിപ്പിക്കുന്നു
സ്വന്തം ലേഖകൻ ചെന്നൈ: തമിഴ് സീരിയൽ നടിയും അവതാരകയുമായ വി.ജെ.ചിത്രയെ (29) ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദൂരുഹത തുടരുന്നു. കേസിൽ കൂടുതൽ വ്യക്തത വരുത്താനായി ചിത്രയുടെ പ്രതിശ്രുത വരൻ ഹേംനാഥിനെ പൊലീസ് ചോദ്യം ചെയ്തു. അതേസമയം പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണ കാരണം വ്യക്തമാകൂവെന്നും പൊലീസ് പറഞ്ഞു. മൃതദേഹത്തിൽ മുഖത്തു ചോരപ്പാടുകൾ കണ്ടെത്തിയിരുന്നു. സീരിയൽ ഷൂട്ടിങ്ങിനായി 4 ദിവസം മുൻപാണു ഹോട്ടലിൽ മുറിയെടുത്തത്. ചിത്ര വിഷാദ രോഗിയായിരുന്നുവെന്ന് ഹേംനാഥ് മൊഴി നൽകിയതായി സൂചനയുണ്ട്. ഓഗസ്റ്റിൽ വിവാഹനിശ്ചയം കഴിഞ്ഞതിന് പിന്നാലെ […]