വിയ്യൂർ ജയിലിലെ റിമാൻഡ് തടവുകാരന് ‘വയറുവേദന ‘; ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രതിയുടെ മലദ്വാരത്തിനുള്ളിൽ കവറിൽ പൊതിഞ്ഞ നിലയിൽ എന്തോ ഉണ്ടെന്ന് എക്സ്റേ റിപ്പോർട്ട്..! മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ പുറത്തെടുത്ത സാധനം കണ്ട് ഞെട്ടി പോലീസുകാർ…!
സ്വന്തം ലേഖകൻ തൃശ്ശൂര്‍: റിമാൻഡ് തടവുകാരന്റെ മലദ്വാരത്തിനുള്ളിൽ നിന്നും കവറിൽ പൊതിഞ്ഞ നിലയിൽ ബീഡി കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ ശേഷം വിയ്യൂർ ജയിലിലേക്ക് തിരിച്ചുകൊണ്ടുവന്ന റിമാൻഡ് തടവുകാരാനാണ് മണിക്കൂറുകളോളം പോലീസുകാരെ വട്ടംകറക്കിയത്. വിയ്യൂർ അതീവ സുരക്ഷാ ജയിലിലെ തടവുകാരനായ പത്തനംതിട്ട തിരുവല്ല സ്വദേശി സൂരജിനെ ഇന്നലെ രാവിലെയാണ് ചാലക്കുടി കോടതിയിൽ കൊണ്ടു പോയത്. വധശ്രമം, മോഷണം തുടങ്ങിയ കേസുകളിൽപ്പെട്ട ഇയാൾ, മാള പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ആറ് മാസത്തിലധികമായി ജയിലിൽ കഴിയുന്നത്. കോടതിയിൽ നിന്നും തിരിച്ചെത്തിയ ശേഷം സൂരജ് അസ്വസ്ഥനായി കാണപ്പെട്ടു. അവശനായ […]