പ്രസവത്തിനായി ഷാർജയിൽ നിന്നും നാട്ടിലെത്തി ; പൊന്നോമനയെ നെഞ്ചോട് ചേർക്കും മുൻപേ മരണം..! ചികിത്സാ പിഴവെന്ന് ബന്ധുക്കൾ ; ആരോപണം നിഷേധിച്ച് ആശുപത്രി അധികൃതർ

സ്വന്തം ലേഖകൻ പാലക്കാട്: പോളിക്ലിനിക് ആശുപത്രിയിൽ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ വിശദീകരണവുമായി ആശുപത്രി അധികൃതർ. ചികിത്സാ പിഴവെന്ന ബന്ധുക്കളുടെ ആരോപണം ആശുപത്രി അധികൃതർ തള്ളി. പാലക്കാട് ധോണി സ്വദേശിനിയായ വിനിഷയാണ് പ്രസവത്തെ തുടർന്ന് മരിച്ചത്. ചികിത്സാ പിഴവാണ് മരണകാരണമെന്ന് ചൂണ്ടിക്കാട്ടി വിനിഷയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. പാലക്കാട് പോളി ക്ലിനിക്ക് ആശുപത്രിക്കെതിരെയാണ് പരാതി ഉയർന്നത്. എന്നാൽ ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്നും മരിച്ച വിനിഷയ്ക്കു മതിയായ ചികിത്സ ഉറപ്പാക്കിയിരുന്നുവെന്നും ചൂണ്ടിക്കാട്ടി ആശുപത്രി വാർത്താകുറിപ്പ് ഇറക്കി. പ്രസവ ശേഷം വിനിഷയുടെ ബിപി പെട്ടന്ന് കുറഞ്ഞിരുന്നു. വിശദമായി […]