ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ….! അമേരിക്കയിലെ കാപിറ്റോൾ കലാപത്തിൽ ഇന്ത്യൻ പതാകയേന്തി പങ്കെടുത്തത് ട്രംപ് അനുകൂലിയായ മലയാളി ; അക്രമണത്തിനല്ല പോയത് മാന്യമായ സമരത്തിനാണ് പോയതെന്ന് പതാകയേന്തിയ വിൻസെന്റ് സേവ്യർ
സ്വന്തം ലേഖകൻ ന്യൂഡൽഹി : കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ ഏറെ വൈറലായി മാറിയ ചിത്രമായിരുന്നു അമേരിക്കയിലെ കാപിറ്റോൾ കലാപത്തിൽ പ്രത്യക്ഷപ്പെട്ട ഇന്ത്യൻ പതാക. ഇപ്പോഴിതാ ഇന്ത്യൻ പതാകയേന്തി പങ്കെടുത്തത് മലയാളിയെന്ന് തിരിച്ചറിഞ്ഞു. വൈറ്റില ചമ്പക്കര സ്വദേശി വിൻസന്റ് സേവ്യർ പാലത്തിങ്കല്ലാണ് ഇന്ത്യൻ പതാകയുമായി കാപിറ്റോൾ കലാപത്തിൽ പ്രക്ഷോഭകാരികൾക്കൊപ്പം പങ്കെടുത്തത്. എന്നാൽ, തങ്ങളെ കലാപകാരികളെന്ന് വിളിക്കരുതെന്നും ആക്രമണത്തിനല്ല, മാന്യമായ സമരത്തിനാണ് പോയതതെന്ന് വിൻസന്റ് സേവ്യർ പറയുന്നു. അമേരിക്കയിലെ ഭരണകൂടത്തെ അട്ടിമറിക്കാനുള്ള നീക്കത്തിൽ ഇന്ത്യൻ പതാകയേന്തി പങ്കെടുത്തയാളെ സാമൂഹിക മാധ്യമങ്ങളിലൂടെ കണ്ടെത്താൻ ശ്രമിക്കുന്നതിനിടെയാണ് ട്രംപ് അനുകൂലിയായ വിൻസന്റ് […]