വൈക്കം എസ്.എം.എസ്.എൻ സ്കൂളിലെ പ്രവേശനോത്സവം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഉദ്ഘാടനം ചെയ്തു
സ്വന്തം ലേഖകൻ വൈക്കം : പുതിയ അധ്യായന വർഷത്തിന്റെ തുടക്കമായി വൈക്കം എസ്.എം.എസ്.എൻ സ്കൂളിൽ നടന്ന പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഐ.പി.എസ് നിർവഹിച്ചു. വൈക്കം സത്യഗ്രഹ സമരത്തിന്റെ കര്‍മ്മ ഭൂമിയാകാന്‍ ഭാഗ്യം കിട്ടിയ മണ്ണിലാണ് ആശ്രമം സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. ഇത് വിദ്യാഭ്യാസ മേഖലയ്ക്ക് എന്നും അഭിമാനമാണ് എന്നും എസ്പി.പറഞ്ഞു . ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍ പി റ്റി, ജിനീഷ്, വിഎച്ച്എസ്ഇ. പ്രിന്‍സിപ്പാള്‍ ഷാജി റ്റി കുരുവിള , എച്ച്എസ്എസ്. പ്രിന്‍സിപ്പാള്‍ കെ.എസ്. സിന്ധു എന്നിവരും പങ്കെടുത്തു.