ഇത് അനിതരസാധാരണമായ ജീവിതം;പകർത്തേണ്ട ജീവിത പുസ്തകം;വി എസ് വ്യത്യസ്തനാകുന്നത് ഇങ്ങനെ;പകർച്ചവ്യാധികളും പട്ടിണിയും; പല നേതാക്കൾക്കുമുണ്ടായിരുന്ന ആനുകൂല്യങ്ങൾ ഒന്നും ഇല്ലാതെയായിരുന്നു വിഎസിന്റെ ബാല്യവും കൗമാരവും യൗവനവും
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലെ കേരളം ഒരു ഇരുട്ടറയായിരുന്നു. പകർച്ചവ്യാധികളും പട്ടിണിയും നിറഞ്ഞ ലോകം. അവിടെ ഏറ്റവും താഴെക്കിടയിലുള്ള ആളുകൾക്കിടയിലാണ് വി.എസ്.അച്യുതാനനന്ദൻ ജനിച്ചത്. സിപിഐഎമ്മിന്റെ തലപ്പത്തേക്കുയർന്ന മറ്റു പല നേതാക്കൾക്കുമുണ്ടായിരുന്ന ആനുകൂല്യങ്ങൾ ഒന്നും ഇല്ലാതെയായിരുന്നു ആ ബാല്യവും കൗമാരവും യൗവനവും. കൊല്ലവർഷം 1099- ഇംഗ്ലീഷ് വർഷം 1924 ജൂലൈ 17. വെള്ളപ്പൊക്കത്തിൽ എന്ന കഥയിൽ തകഴി എഴുതി. ‘ഇപ്പോൾ തട്ടിന്റെയും പരണിന്റെയും മുകളിൽ മുട്ടറ്റം വെള്ളമുണ്ട്. മേൽക്കൂരയുടെ രണ്ടുവരി ഓല വെള്ളത്തിനടിയിലാണ്. അകത്തു കിടന്നു ചേന്നൻ നിലവിളിച്ചു. ആരു കേൾക്കും.’ മലയാളത്തിന്റെ മഹാകഥാകാരൻ തകഴി […]