സംസ്ഥാനത്തെ പൊലീസിന്റെ മുഴുവൻ രഹസ്യ വിവരങ്ങളും എങ്ങനെ ഒരു സ്വകാര്യ സ്ഥാപനത്തിന് നൽകാനാകും ; പൊലീസ് ഡാറ്റാ ബേസ് ഊരാളുങ്കലിന് തുറന്ന് കൊടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു
സ്വന്തം ലേഖകൻ കൊച്ചി: പൊലീസിന്റെ രഹസ്യ വിവരങ്ങൾ എങ്ങനെ ഒരു സ്വകാര്യ സ്ഥാപനത്തിന് നൽകാനാകുമെന്ന് ഹൈക്കോടതി . ഇതോടെ പൊലീസ് ഡാറ്റാ ബേസ് ഊരാളുങ്കലിന് തുറന്ന് കൊടുക്കാനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഇതിനുപുറമെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് 35 ലക്ഷം രൂപ അനുവദിച്ച ഡിജിപിയുടെ ഉത്തരവും കോടതി തടഞ്ഞു. ഇക്കഴിഞ്ഞ ഒക്ടോബർ 29നാണ് പൊലീസ് ഡാറ്റാ ബേസ് സ്വകാര്യ കമ്പനിയായ ഊരാളുങ്കലിന് തുറന്നു കൊടുക്കാനുള്ള ഡിജിപി ലോക്‌നാഥ് ബെഹ്രയുടെ ഉത്തരവ് പൊലീസ് ആസ്ഥാനത്ത് പുറത്തിറങ്ങിയത്. പാസ്‌പോർട്ട് അപേക്ഷാ പരിശോധനയ്ക്കുളള സോഫ്ട് വെയർ […]