play-sharp-fill

ഇന്ത്യ: ദ് മോദി ക്വസ്റ്റ്യൻ’ ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കാൻ കെഎസ്‌യുവും യൂത്ത് കോൺഗ്രസും ; പിന്തുണയുമായി യുഡിഎഫ് ; പ്രദർശനം തടയുമെന്ന് യുവമോർച്ച

സ്വന്തം ലേഖകൻ തിരുവനന്തപുരം : വിവാദ ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് കെഎസ്‌യുവും യൂത്ത് കോൺഗ്രസും. കോളജ് ക്യാമ്പസുകളിൽ ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കുമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. ചരിത്ര യാഥാർത്ഥ്യങ്ങൾ സംഘ്പരിവാറിനും മോദിക്കുമൊക്കെ എന്നും ശത്രുപക്ഷത്താണ്.ഒറ്റു കൊടുത്തതിന്റെയും മാപ്പ് എഴുതിയതിന്റെയും വംശഹത്യ നടത്തിയതിന്റെയുമൊക്കെ ഓർമ്മപ്പെടുത്തലുകൾ അധികാരം ഉപയോഗിച്ച് മറച്ച് പിടിക്കാവുന്നതല്ലെന്നും ഷാഫി ഫേസ്ബുക്കിൽ കുറിച്ചു. 2002ലെ ഗുജറാത്ത് കലാപത്തിൽ നരേന്ദ്രമോദിയുടെ പങ്കിനെ തുറന്നു കാട്ടുന്ന ബിബിസി ഡോക്യുമെന്ററി ഫാസിസ്റ്റ് നിയമങ്ങൾ ഉപയോഗിച്ച് ഇന്ത്യയിൽ […]