വാഹനയാത്രക്കാർ ശ്രദ്ധിക്കുക! കൊച്ചിയിൽ ചൊവ്വാഴ്ചയും ഗതാഗത നിയന്ത്രണം തുടരും
സ്വന്തം ലേഖകൻ കൊച്ചി: വാഹനയാത്രക്കാർ ശ്രദ്ധിക്കുക, കൊച്ചി നഗരത്തിൽ ചൊവ്വാഴ്ചയും ഗതാഗത നിയന്ത്രണം തുടരും. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെയും മുൻ ഉപപ്രധാന മന്ത്രി എൽ.കെ.അഡ്വാനിയുടെയും കൊച്ചി സന്ദർശനത്തോടനുബന്ധിച്ചാണ് ഗതാഗത നിയന്ത്രണം നടപ്പാക്കിയിരിക്കുന്നത്.ചൊവ്വാഴ്ച രാവിലെ ഒൻപത് മുതൽ പതിനൊന്നുവരെ വില്ലിങ്ടൺ ഐലന്റ്, തേവര, ഫെറിസ കുണ്ടന്നൂർ ജംങ്ഷൻ, തൃപ്പുണ്ണിത്തുറ മിനി ബൈപാസ്, കണ്ണംകുളങ്ങര, പുതിയകാവ്, നടക്കാവ്, പുത്തൻകാവ് ഭാഗങ്ങളിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. ഈ സമയം ഐലന്റ് ഭാഗത്തു നിന്നും കുണ്ടന്നൂർ ഭാഗത്തേയ്ക്കു പോകുന്ന വാഹനങ്ങൾ കൊച്ചി മധുര റോഡു വഴിയുളള ഗതാഗതം ഒഴിവാക്കി […]