play-sharp-fill

ഇനിയും അവസാനിക്കാതെ കോവിഡ് രോഗികളോടുള്ള ക്രൂരത ; തൃശുരിൽ വയോധികയായ കോവിഡ് രോഗിയെ കട്ടിലിൽ കെട്ടിയിട്ടു : സംഭവത്തിൽ കളക്ടർ റിപ്പോർട്ട് തേടി

സ്വന്തം ലേഖകൻ തൃശൂർ: അവസാനിക്കാതെ കോവിഡ് രോഗികളോടുള്ള ക്രൂരത.തൃശൂർ മെഡിക്കൽ കോളജിൽ കോവിഡ് രോഗിയെ ആശുപത്രി അധികൃതർ കെട്ടിയിട്ടു. തൃശൂർ കടങ്ങോട് ചിറമനേങ്ങാട് സ്വദേശിനി പുരളിയിൽ വീട്ടിൽ കുഞ്ഞിബീവിയെയാണ് കട്ടിലിൽ കെട്ടിയിട്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ബന്ധുക്കൾ ആരോഗ്യമന്ത്രിക്കും ഡിഎംഒക്കും പരാതി നൽകിയിട്ടുണ്ട്. കുട്ടനല്ലൂർ കൊവിഡ് സെന്ററിൽ നിന്ന് ഈ മാസം 20നാണ് കുഞ്ഞിബീവിയെ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റുന്നത്. എന്നാൽ ആശുപത്രിയിൽ അഡ്മിറ്റ് ആക്കുന്ന സമയത്ത് ശരിയായ രീതിയിലുള്ള പരിശോധന നടത്താൻ ആശുപത്രി അധികൃതരോ നഴ്‌സുമാരോ തയ്യാറായില്ലെന്ന് ബന്ധുക്കൾ പറയുന്നു. വയോധികയായ […]

കൊറോണ വൈറസ് സ്ഥിരീകരിച്ച വിദ്യാർത്ഥിനിയെ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി ; നടപടി മെഡിക്കൽ ബോർഡിന്റെ നിർദ്ദേശ പ്രകാരം

സ്വന്തം ലേഖകൻ തൃശൂർ: കൊറോണ വൈറസ് സ്ഥിരീകരിച്ച് തൃശൂർ ജനറൽ ആശുപത്രിയിൽ ചികിത്സയിലുള്ള വിദ്യാർഥിനിയെ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. വെള്ളിയാഴ്ച രാവിലെ ആറ് മണിയോടെയാണ് വിദ്യാർഥിനിയെ മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡലേക്ക് മാറ്റിയത്. മെഡിക്കൽ ബോർഡിന്റെ നിർദ്ദേശ പ്രകാരമാണ് നടപടി എടുത്തിരിക്കുന്നത്.സ്ഥിതിഗതികൾ വിലയിരുത്താനും മുൻകരുതൽ നടപടികൾ സ്വീകരിക്കാനും വെള്ളിയാഴ്ച അർധരാത്രി വരെ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ തൃശൂരിൽ പ്രത്യേക യോഗം ചേർന്നിരുന്നു. ഇതിന് ശേഷമാണ് കുട്ടിയെ ജനറൽ ആശുപത്രിയിൽനിന്ന് മാറ്റാനുള്ള തീരുമാനം വന്നത്. ചികിത്സയ്ക്ക് കൂടുതൽ സൗകര്യങ്ങൾ കണക്കിലെടുത്താണ് വിദ്യാർഥിനിയെ മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. […]