വിശ്വസ്തൻ ചമഞ്ഞ് കൂടെക്കൂടി, മദ്യത്തിൽ മയക്കുമരുന്ന് കലർത്തി നൽകി ഡോക്ടറുടെ 19 ലക്ഷം തട്ടി; ഓട്ടോ ഡ്രൈവർ പിടിയിൽ
മദ്യത്തിൽ മയക്കുമരുന്ന് നൽകി ഡോക്ടjറിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ ഓട്ടോ ഡ്രൈവർ പിടിയിൽ. ഇടുക്കി തടിയംപാടം സ്വദേശി നിഷാദ് ജബ്ബാറിനെയാണ് തൃശ്ശൂർ ടൗൺ പൊലീസ് പിടികൂടിയത്. ഡോക്ടറുടെ അടുത്തു കൂടി വിശ്വസ്തൻ ചമഞ്ഞ് അക്കൗണ്ട് വിവരം ഉൾപ്പടെ മനസിലാക്കിയായിരുന്നു തട്ടിപ്പ്. 19 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. അഞ്ചു വർഷം മുൻപാണ് നിഷാദും ഡോക്ടറും പരിചയപ്പെടുന്നത്. തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ ഡോക്ടര്‍ വീട്ടില്‍ പോകുന്നതിനായാണ്തൃ നിഷാദിന്റെ ഓട്ടോയിൽ കയറുന്നത്. ഈ യാത്രയിൽ ഡോക്ടറുമായി നിഷാദ് അടുത്ത പരിചയം സ്ഥാപിച്ചു. തനിക്ക് കാർ ഓടിക്കാൻ അറിയാമെന്നും, […]