play-sharp-fill

അനധികൃത സ്വത്ത് സമ്പാദനം : വിരമിക്കാനിരിക്കെ ജേക്കബ് തോമസിനെതിരെ കേസെടുക്കാൻ ക്രൈംബ്രാഞ്ചിന് സർക്കാർ അനുമതി

സ്വന്തം ലേഖകൻ തിരുവനന്തപുരം: അടുത്ത മാസം 30 ന് സർവീസിൽ നിന്നും വിരമിക്കാനിരിക്കെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന ആരോപണത്തിൽ മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരെ കേസെടുക്കാൻ സർക്കാർ അനുമതി. സർവീസിൽനിന്നും വിരമിക്കാനിരിക്കെയാണ് ജേക്കബ് തോമസിനെതിരെ വീണ്ടും അന്വേഷണം. തമിഴ്‌നാട്ടിലെ ബിനാമി സ്വത്ത് ഇടപാട് സംബന്ധിച്ച് ക്രൈംബ്രാഞ്ച് ശനിയാഴ്ച കേസ് രജിസ്റ്റർ ചെയ്യുമെന്നാണ് അറിയുന്നത്. ഇതോടെ ജേക്കബ് തോമസിനെ വീണ്ടും സസ്‌പെൻഡ് ചെയ്യാനുള്ള സർക്കാരിന്റെ കളമൊരുങ്ങും. മുൻ വിജിലൻസ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് നിലവിൽ മെറ്റൽ ഇൻട്രസ്ട്രീസ് എംഡിയാണ് കണ്ണൂർ സ്വദേശിയുടെ പരാതിയിലാണ് അന്വേഷണത്തിന് […]