‘കാക്കിക്കുള്ളിലെ കാടത്തം’; തൊടുപുഴ ഡിവൈഎസ്പി മർദ്ദിച്ചെന്ന് പരാതി; ഹൃദ്രോഗിയെ ബൂട്ടിട്ട് ചവിട്ടി ; മുഖത്തടിച്ചു, വയർലെസ് എടുത്ത് എറിഞ്ഞവെന്നും പരാതിക്കാരൻ ; ആരോപണം തള്ളി ഡിവൈഎസ്പി
തൊടുപുഴ : തൊടുപുഴ ഡിവൈഎസ്പി മധു ബാബു മർദ്ദിച്ചെന്ന് പരാതി. മലങ്കര സ്വദേശി മുരളീധരനാണ് മർദ്ദനമേറ്റത് ഹൃദ്രോഗിയായ ഇയാളെ മർദിക്കുകയും ബൂട്ടിട്ട് ചവുട്ടുകയും ചെയ്തു. കൂടാതെ മുഖത്തടിച്ചുവെന്നും വയർലെസ് എടുത്ത് എറിഞ്ഞെന്നും പരാതിയിൽ പറയുന്നുണ്ട് . പരിക്കേറ്റ മുരളീധരൻ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. മുരളീധരനെ ഡിവൈഎസ്പി മർദ്ദിച്ചത് താന്‍ കണ്ടുവെന്ന് കൂടെയുണ്ടായിരുന്ന സന്തോഷ് എന്നയാള്‍ പറഞ്ഞു. അതേസമയം, മുരളീധരനെ ഉപദ്രവിച്ചിട്ടില്ലെന്ന് ഡിവൈഎസ്പി മധു ബാബു പറഞ്ഞു. വാട്സ്ആപ്പ് ഗ്രൂപ്പിൽ എസ്എൻഡിപി യൂണിയനെ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റുകൾ പ്രചരിപ്പിച്ചു എന്ന പരാതിയെ തുടര്‍ന്ന് അന്വേഷിക്കുന്നതിനാണ് മുരളീധരനെ […]