play-sharp-fill

സംസ്ഥാനത്ത് ഇത്തവണയും പ്രളയത്തിന് സാധ്യത ; കൊവിഡിന് പിന്നാലെ വരുന്ന വെള്ളപ്പൊക്കത്തിനെ പ്രതിരോധിക്കാൻ മാർഗരേഖയുമായി സംസ്ഥാന സർക്കാർ : നിർദ്ദേശങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊറോണയ്ക്ക് പിന്നാലെ സംസ്ഥാനത്ത് ഇത്തവണയും വെള്ളപ്പൊക്കത്തിന് സാധ്യതയെനമന്ന് മുന്നറിയിപ്പ്. വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാൽ മുന്നൊരുക്കത്തിന് മാർഗരേഖ തയ്യാറാക്കി സംസ്ഥാന സർക്കാർ. വെള്ളപ്പൊക്ക സാധ്യതയുള്ളതിനാൽ അണക്കെട്ടുകൾ തുറന്നുവിടുന്നതിനുള്ള മാനദണ്ഡം കർശനമായി പാലിക്കണമെന്നും മാർഗരേഖയിൽ പറയുന്നു. വെള്ളപ്പൊക്കമുള്ളതിനാൽ എല്ലാ അണക്കെട്ടുകളിലേയും ജലനിരപ്പും, ഏത് സാഹചര്യത്തിൽ അണക്കെട്ട് തുറക്കേണ്ടി വരുമെന്നതുമടക്കമുള്ള വിവരങ്ങൾ ജൂൺ പത്തിന് മുൻപ് തയ്യാറാക്കണമെന്നും നിർദ്ദേശമുണ്ട്. ജലസേചന വകുപ്പ്,കെ.എസ്.ഇ.ബിയും എല്ലാ ദിവസവും ജില്ലാ ദുരന്ത നിവാരണ അതോറിട്ടിക്ക് ക്രോഡീകരിച്ച റിപ്പോർട്ട് കൈമാറണം.കൂടാതെ മാനദണ്ഡങ്ങൾ പാലിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി മാത്രം അണക്കെട്ടുകൾ തുറന്നുവിടണം. […]