കേരളത്തിൽ നിന്നുള്ള വാഹനങ്ങൾക്ക് വിലക്കേർപ്പെടുത്തി തമിഴ്‌നാടും കർണ്ണാടകയും ; യാത്രാവിലക്ക് കാസർഗോഡ് കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന്
സ്വന്തം ലേഖകൻ കൊല്ലം: കൊറോണ ഭീതിയുടെ പശ്ചത്താലത്തിൽ കേരളത്തിൽ നിന്നുള്ള വാഹനങ്ങൾക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി അയൽ സംസ്ഥാനങ്ങളായ തമിഴ്‌നാടും കർണ്ണാടകയും. കേരളത്തിന്റെ അയൽസംസ്ഥാനങ്ങൾ അതിർത്തിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് കാസർഗോഡ് കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണ്. കൊറോണ ഭീതിയിൽ കൊല്ലം ജില്ലാ അതിർത്തിയായ പുളിയറ ചെക്ക് പോസ്റ്റിൽ വാഹനങ്ങൾ തടഞ്ഞു. കർശന പരിശോധനകൾക്ക് ശേഷം കെ.എസ്.ആർ.ടി.സി ബസുകളും ചരക്ക് വാഹനങ്ങളും മാത്രമാണ് കടത്തിവിടുന്നത്. ഇതിന് പുറമെ കേരളത്തിൽ നിന്നെത്തുന്ന മുഴുവൻ വാഹനങ്ങളും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. ക്ഷേത്രദർശനം, വിവാഹം, വിനോദയാത്രകൾ എന്നിവയ്ക്കുള്ള പ്രവേശനം കർശനമായി നിരോധിച്ചു. […]