play-sharp-fill

ക്ഷേത്രത്തിൽ കയറി ദൈവത്തെ ദർശിക്കണമെങ്കിൽ ജാതി പ്രശ്‌നമല്ല, പക്ഷെ അമ്പലത്തിലെ ടോയ്‌ലെറ്റിൽ കാര്യം സാധിക്കണമെങ്കിൽ ജാതി പ്രശ്‌നമാണ് ; ജാതി തിരിച്ചുള്ള ടോയ്‌ലെറ്റുകൾ തൃശൂരിൽ

സ്വന്തം ലേഖകൻ തൃശ്ശൂർ: കാലം പുരോഗമിച്ചപ്പോൾ സാക്ഷര കേരളത്തിലെ അമ്പലങ്ങളിൽ കയറി ദൈവത്തെ ദർശിക്കണമെങ്കിൽ ഒരുപരിധി വരെ ജാതി പ്രശ്‌നമല്ലാതായി മാറിയിട്ടുണ്ട്. തൃശൂരിൽ കുറ്റുമുക്ക് മഹാദേവ ക്ഷേത്രത്തിലാണ് ബ്രാഹ്മണർക്ക് വേണ്ടി മാത്രമായി ടോയ്‌ലെറ്റ് നിർമ്മിച്ചിരിക്കുന്നത്. സ്ത്രീകൾ, പുരുഷന്മാർ, ബ്രാഹ്മണർ എന്നിങ്ങനെ മൂന്ന് ബോർഡുകൾ വെച്ച ടോയ്‌ലെറ്റുകളുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. കുറ്റുമുക്ക് മഹാദേവ ക്ഷേത്രത്തിലെ ശൗചാലയങ്ങളുടെ ചിത്രങ്ങൾ ആരോ ഒരാളാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. നിമിഷ നേരം കൊണ്ടാണ് ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഇത്തരത്തിൽ ജാതിയത വെളിവാക്കുന്ന രീതിയിൽ ടോയ്‌ലെറ്റുകൾക്ക് മുന്നിൽ ബോർഡ് […]