ടെലിവിഷൻ ആരാധകർക്ക് സന്തോഷിക്കാം : ചാനൽ നിരക്കുകൾ കുറച്ചു ; ഇനി മുതൽ എല്ലാ ചാനലുകളും മാസം 160 രൂപയ്ക്ക്
സ്വന്തം ലേഖകൻ മുംബൈ: കേബിൾ നിരക്കുകൾ വളരെ കൂടുതലാണെന്ന ഉപഭോക്താക്കളുടെ പരാതികൾക്ക് പരിഹാരവുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ( ട്രായ്) ചാനൽ നിരക്കുകൾ വീണ്ടും കുറച്ചു . പുതിയ ഭേദഗതി അനുസരിച്ച് മുഴുവൻ സൗജന്യ ചാനലും കാണാൻ ഇനി നൽകേണ്ടത് 160 രൂപയാണ്. നേരത്തേ 100 ചാനൽ കാണുന്നതിന് 130 രൂപയും നികുതിയും ഉൾപ്പെടെ 153.40 രൂപ ഏർപ്പെടുത്തിയിരുന്നു . പുതിയ ഭേദഗതിപ്രകാരം 153 രൂപയ്ക്ക് 200 സൗജന്യ ചാനൽ ലഭിക്കും. ഇതിൽ 25 ദൂരദർശൻ ചാനൽ നിർബന്ധമായി ഉൾപ്പെടുത്തിയിട്ടുമില്ല. […]