അടിവസ്ത്രം മാത്രമിട്ടേ മനീഷ് മോഷണത്തിനിറങ്ങൂ…! നാട്ടുകാരുടെ ഉറക്കം കിടത്തിയ ‘ടാർസൻ മനീഷ്’ പൊലീസ് പിടിയിൽ ; പിടിയിലായത് കോട്ടയം ഉൾപ്പടെ വിവിധ ജില്ലകളിൽ നാൽപതിലേറെ കേസുകളിൽ പ്രതിയായ യുവാവ്
സ്വന്തം ലേഖകൻ തൃശൂർ : അടിവസ്ത്രം ധരിച്ച് മോഷണം നടത്തുന്ന ടാർസൻ മനീഷ് പൊലീസ് പിടിയിൽ. ചാലക്കുടിയിലെ വിവിധ ഭാഗങ്ങളിൽ വീടിന്റെ ജനൽ കുത്തിത്തുറന്ന് ഉറങ്ങിക്കിടക്കുന്നവരുടെ ആഭരണങ്ങൾ മോഷ്ടിച്ച ഈരാറ്റുപേട്ട അയ്യപ്പൻതട്ടേൽ വീട്ടിൽ ടാർസൻ മനീഷ്(മനീഷ് മധു 39) പൊലീസ് പിടിയിൽ. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെ വിവിധ സ്‌റ്റേഷനുകളിലായി നാൽപതിലേറെ മോഷണക്കേസുകളിൽ പ്രതിയാണ് മനീഷ്. അടിമാലി കല്ലാർകുട്ടി റോഡിനു സമീപമുള്ള വാടക വീട്ടിലാണ് ഇപ്പോൾ മനീഷ് താമസിക്കുന്നത്. സി.സി.ടിവി കാമറാ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പൊലീസ് പിടികൂടിയത്. അടിവസ്ത്രം […]